LiveTV

Live

Sports

നെഹ്‌റ പറയുന്നു, ഈ ബൗളര്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ തിളങ്ങാനാവും

നെഹ്‌റ പറയുന്നു, ഈ ബൗളര്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ തിളങ്ങാനാവും
Summary
ഇന്ത്യയുടെ പേസ് ബൗളര്‍മാരെ വിലയിരുത്തി മുന്‍ താരം ആശിഷ് നെഹ്‌റ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യയുടെ പേസ് ബൗളര്‍മാരെ വിലയിരുത്തി മുന്‍ താരം ആശിഷ് നെഹ്‌റ. ജസ്പ്രീത് ഭുംറയാണ് നെഹ്‌റ പറയുന്ന താരം.കേപ്ടൗണില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഭുംറക്ക് തിളങ്ങാനാവുമെന്ന് നെഹ്‌റ പറയുന്നു. നെഹ്‌റയുടെ വാക്കുകള്‍ ഇങ്ങനെ, കേപ്ടൗണില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് ജസ്പ്രീത് ഭുംറ മികച്ചൊരു ചോയിസാണ്, എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ മനസില്‍ എന്താണെന് അറിയില്ല, പക്ഷെ ഭുംറയെപ്പോലൊരു ബൗളര്‍ ദക്ഷിണാഫ്രിക്ക പോലുള്ള പേസ് പിച്ചുകളില്‍ ഗുണം ചെയ്യും പ്രതേകിച്ച് അദ്ദേഹത്തിന്റെ ആക്ഷനും യോര്‍ക്കറുകളും നെഹ്‌റ പറയുന്നു.

ഏകദിന-ടി20 മത്സരങ്ങളില്‍ ഭുംറ മിന്നും ഫോമിലായിരുന്നു. ആ മികവ് തന്നെയാണ് ഭുംറക്ക് ടെസ്റ്റ് ടീമിലേക്ക് ക്ഷണം ലഭിക്കുന്നതും. ആദ്യമായാണ് ഭുംറക്ക് ടെസ്റ്റ് ടീമിലേക്ക് വിളി വരുന്നത്. ഇന്നത്തെ ടീം ഇന്ത്യയുടെ മികച്ച ഡെത്ത് ബൗളര്‍മാരിലൊരാളാണ് ഭുംറ. മറ്റൊരു ബൗളറായ ഭുവനേശ്വര്‍ കുമാറും ടീമിലുണ്ട്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് മറ്റു ബൗളര്‍മാര്‍. ഇൌ അഞ്ചു പേസ് ബൗളര്‍മാര്‍ക്കും അവസരം ലഭിക്കില്ല. ഇവരില്‍ ആര്‍ക്ക് അവസരം ലഭിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഇൌ പേസ് ബൌളര്‍മാരിലിടയില്‍ ആരോഗ്യകരമായ മത്സരമുണ്ടെന്ന് വ്യക്തം.

നെഹ്‌റ പറയുന്നു, ഈ ബൗളര്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ തിളങ്ങാനാവും

ജനുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ്. മൂന്നു വിതം ടെസ്റ്റും ടി20യും ആറ് ഏകദിനങ്ങളുമടങ്ങുന്നതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര. 2017ല്‍ മികച്ച വിജയ റെക്കോര്‍ഡോടെയാണ് ഇന്ത്യ 2018ലേക്ക് പ്രവേശിക്കുന്നത്. 2017ലെ വിജയപരമ്പര നിലനിര്‍ത്താനാവും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ ദക്ഷിണാഫ്രിക്കയിലാണ് എന്നത് വെല്ലുവിളിയാണ്.