LiveTV

Live

Sports

മെസിയെ കാണാന്‍ ഒരു സിറിയന്‍ അഭയാര്‍ഥി പെണ്‍കുട്ടി നടത്തിയ അവിശ്വസനീയ യാത്ര

മെസിയെ കാണാന്‍ ഒരു സിറിയന്‍ അഭയാര്‍ഥി പെണ്‍കുട്ടി നടത്തിയ അവിശ്വസനീയ യാത്ര
Summary
ഇഷ്ടതാരത്തെ കാണാന്‍ എത്ര ദൂരം സഞ്ചരിക്കാന്‍ നിങ്ങള്‍ തയ്യാറാകും? ഉത്തരമെന്ത് തന്നെയായാലും നുജീന്‍ മുസ്തഫ എന്ന ഈ സിറിയന്‍ അഭയാര്‍ഥിയുടെ കഥ കേള്‍ക്കണം.

നുജീന്‍ മുസ്തഫയുടെ കാലുകള്‍ക്ക് ചലനശേഷിയില്ല... ചെറുപ്പത്തില്‍ തന്നെ സെറിബ്രല്‍ പാള്‍സി ബാധിച്ച് വീല്‍ചെയറിലാണ് യാത്ര. ഇംഗ്ലീഷും, ജര്‍മ്മനും, ഫ്രഞ്ചും, അറബിക്കും അടക്കം നാല് ഭാഷകള്‍ സംസാരിക്കാനറിയാം. ലോകത്തെ വന്‍കിട ഫുട്ബോള്‍ ‍ക്ലബ്ബുകളിലൊന്നായ ബാഴ്‍സലോണയുടെ കടുത്ത ആരാധികയാണിവര്‍. 2015 ല്‍ സിറിയന്‍ പ്രശ്നം രൂക്ഷമായിരുന്ന സാഹചര്യത്തിലും 5000 കിലോമീറ്റര്‍ യാത്രചെയത് തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ബാഴ്സയെയും പ്രിയ താരങ്ങളെയും കാണാന്‍ ശ്രമിച്ചിരുന്നു ഈ പെണ്‍കുട്ടി. എന്നാല്‍ അന്ന് യൂറോപ്പില്‍ നിലനിന്നിരുന്ന കടുത്ത അഭയാര്‍ഥി പ്രശ്നങ്ങള്‍ കാരണം യാത്ര പൂര്‍‌ത്തിയാക്കാന്‍ സാധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അസാധാരണ ആരാധികയുടെ കഥയറിഞ്ഞ ബാഴ്സലോണ അധികൃതര്‍ കഴിഞ്ഞ ദിവസം നുജിന് ഒരു സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിച്ചു.

മെസിയെ കാണാന്‍ ഒരു സിറിയന്‍ അഭയാര്‍ഥി പെണ്‍കുട്ടി നടത്തിയ അവിശ്വസനീയ യാത്ര

ജര്‍മനിയിലെ കോളോംഗില്‍ നിന്ന് ക്ലബ്ബ് ആസ്ഥാനമായ കാറ്റലോണിയ വരെ എത്തിച്ചത് ക്ലബ്ബിന്റെ ഔദ്യോഗിക വാഹനത്തിലാണ്. ക്ലബ്ബിന്റെ അവധികാല ക്യാമ്പില്‍ എത്തിച്ച നുജിനെ സ്വീകരിക്കാനെത്തിയതോ സാക്ഷാല്‍ മെസിയും, പിക്ക്വേയും, ഇനിയേസ്റ്റയുമൊക്കെ. ആ നിമിഷത്തെകുറിച്ച് പറയാന്‍ വാക്കുകളില്ല എന്നായിരുന്നു നുജിന്റെ പ്രതികരണം. പ്രിയതാരങ്ങളെ കുറിച്ച് നിലവില്‍ ജര്‍മനിയില്‍ അഭയം തേടിയ ഈ സിറിയന്‍ പെണ്‍ക്കുട്ടി വാചാലയായി.

മെസിയെ കാണാന്‍ ഒരു സിറിയന്‍ അഭയാര്‍ഥി പെണ്‍കുട്ടി നടത്തിയ അവിശ്വസനീയ യാത്ര

'മെസിക്ക് കുഞ്ഞുങ്ങളുടെ മുഖമാണ്. 30 വയസായെങ്കിലും വളരെ ചെറുപ്പമായാണ് തോന്നുന്നത്. ശരിയാണ്, നിങ്ങള്‍ ഇപ്പോള്‍ മുതിര്‍ന്ന ആളാണ്. എനിക്ക് 2007 മുതല്‍ മെസിയെ അറിയാം. അന്നും ഒരു കുഞ്ഞിനെ പോലെയായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ മാറി, മുതിര്‍ന്ന ആളായി. അയാള്‍ ഒരു നാണക്കാരനാണ്. അതില്‍ മാത്രം മാറ്റമൊന്നും വന്നിട്ടില്ല' - നുജീന്‍ പറഞ്ഞു. നുജീനുമായി പ്രത്യേക അഭിമുഖ പരിപാടിയും ഫുട്ബോള്‍ ക്ലബ്ബ് സംഘടിപ്പിച്ചിരുന്നു. ബാഴ്സലോണയുടെ ഏതാനും മത്സരങ്ങളും കണ്ട ശേഷമാണ് ഈ 18കാരി മടങ്ങിയത്.

മെസിയെ കാണാന്‍ ഒരു സിറിയന്‍ അഭയാര്‍ഥി പെണ്‍കുട്ടി നടത്തിയ അവിശ്വസനീയ യാത്ര