LiveTV

Live

Sports

ഒരു ദിവസം മുമ്പ്‌ കാണാതായ മുത്തച്ഛന്‍ മരിച്ചു, ബുംറ ഇന്ത്യക്കുവേണ്ടി കളിക്കുന്നു

Summary
ഒരുദിവസം മുമ്പ്‌ കാണാതായ സന്‍കോഷ്‌ സിങ്‌ ബുംറയുടെ മൃതശരീരം അഹമ്മദാബാദില്‍ നിന്നുമാണ്‌ കണ്ടെത്തിയത്‌. കഴിഞ്ഞ ദിവസം പിതാവിനെ കാണാതായ വിവരം മകള്‍ രജീന്ദ്ര കൗര്‍ പൊലീസില്‍ അറിയിച്ചിരുന്നു. 

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ജസ്‌പ്രീത്‌ ബുംറ കളിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ മുത്തച്ഛനായ സന്‍കോഷ്‌ സിങ്‌ ബുംറയെ മരിച്ച വിവരവും പുറത്തുവരുന്നത്‌. ഒരുദിവസം മുമ്പ്‌ കാണാതായ 84കാരനായ സന്‍കോഷ്‌ സിങ്‌ ബുംറയുടെ മൃതശരീരം അഹമ്മദാബാദില്‍ നിന്നുമാണ്‌ കണ്ടെത്തിയത്‌. കഴിഞ്ഞ ദിവസം പിതാവിനെ കാണാതായ വിവരം മകള്‍ രജീന്ദ്ര കൗര്‍ പൊലീസില്‍ അറിയിച്ചിരുന്നു.

അഹമ്മദാബാദ്‌ മിററിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊച്ചുമകനായ ജസ്‌പ്രീതിനെ കാണാനാണ്‌ സന്‍കോഷ്‌ സിങ്‌ അഹമ്മദാബാദിലെത്തിയത്‌. ജസ്‌പ്രീതിന്റെ അമ്മ ദല്‍ജിത്ത്‌ കൗറുമായി സംസാരിച്ചെങ്കിലും ജസ്‌പ്രീത്‌ ബുംറയുമായി സംസാരിക്കാന്‍ സന്‍കോഷ്‌ സിങിനെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്‌. ജസ്‌പ്രീതിന്റെ ഫോണ്‍ നമ്പര്‍ പോലും സന്‍കോഷ്‌ സിങിന്‌ നല്‍കിയില്ലെന്ന്‌ രജീന്ദ്ര കൗറാണ്‌ ആരോപിക്കുന്നത്‌.

ഉത്തരാഖണ്ഡിലെ ഉദ്ദം സിങ്‌ നഗര്‍ ജില്ലയില്‍ താമസിക്കുന്ന സന്‍കോഷ്‌ സിങ്‌ ഓട്ടോ ഓടിച്ചാണ്‌ ജീവിക്കുന്നത്‌. 2001ല്‍ ജസ്‌പ്രീതിന്റെ പിതാവ്‌ ജസ്‌ബിര്‍ സിംങ്‌ ബുംറ മരിച്ചിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന മാതാവ്‌ ദല്‍ജിത്ത്‌ സിംങിന്റെ സംരക്ഷണിലാണ്‌ ജസ്‌പ്രീത്‌ അടക്കമുള്ള മക്കള്‍ വളര്‍ന്നത്‌. പിതാവ്‌ മരിക്കുമ്പോള്‍ ഏഴ്‌ വയസ്‌ മാത്രമായിരുന്നു ജസ്‌പ്രീത്‌ ബുംറയുടെ പ്രായം.

ജസ്‌ബീറിന്റെ മരണത്തെ തുടര്‍ന്ന്‌ കടക്കെണിയിലായ കുടുംബം ഫാക്ടറി അടക്കമുള്ള സ്വത്തുക്കള്‍ വിറ്റാണ്‌ കടം വീട്ടിയത്‌. ഇതിന്‌ ശേഷണാണ്‌ സന്‍കോഷ്‌ സിങ്‌ ഉത്തരാഖണ്ഡിലേക്ക്‌ പോയത്‌. നാല്‌ ടെംപോകള്‍ വാങ്ങി പുതിയ ബിസിനസ്‌ ആരംഭിച്ചെങ്കിലും തകര്‍ച്ച തന്നെയായിരുന്നു ഫലം. ഇതും കടം കയറി മുടിഞ്ഞതോടെയാണ്‌ സന്‍കോഷ്‌ സിങ്‌ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയത്‌.

മുത്തച്ഛന്റെ മരണ വിവരം ജസ്‌പ്രീത്‌ ബുംറയെ മത്സരത്തിന്‌ മുമ്പ്‌ അറിയിച്ചോ എന്ന്‌ വ്യക്തമല്ല.