LiveTV

Live

Sports

അഞ്ച് വിക്കറ്റ് പ്രകടനവുമായി അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ 

അഞ്ച് വിക്കറ്റ് പ്രകടനവുമായി അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ 
Summary
അഞ്ച് വിക്കറ്റ് പ്രകടനവുമായി സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍

അഞ്ച് വിക്കറ്റ് പ്രകടനവുമായി ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍. അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയിലെ മുംബൈയും മധ്യപ്രദേശും തമ്മിലുള്ള മത്സരത്തിലാണ് അര്‍ജ്ജുന്റെ അഞ്ച് വിക്കറ്റ് പ്രകടനം. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ഇടംകയ്യന്‍ പേസറായ അര്‍ജുണിന്റെ ബൗളിങ് ശക്തി മധ്യപ്രദേശ് ബാറ്റ്‌സ്മാന്മാര്‍ മനസിലാക്കിയത്. ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ മുംബൈയുടെ സ്‌കോറിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനെയാണ് അര്‍ജുണ്‍ മടക്കിയത്.

മത്സരം സമനിലയില്‍ അവസാനിച്ചു. മധ്യപ്രദേശ് ആദ്യ ഇന്നിങ്‌സില്‍ 361 റണ്‍സ് നേടിയപ്പോള്‍ മുംബൈ 506 റണ്‍സാണ് അടിച്ചെടുത്തത്. ഇതാദ്യമായാണ് ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ അര്‍ജുണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. അച്ഛനില്‍ നിന്ന് വ്യത്യസ്തമായി ബൗളിങ്ങിലാണ് അര്‍ജുന്റെ ശ്രദ്ധയെന്ന് നേരത്തെ വ്യക്തമായതായിരുന്നു. ഇന്ത്യന്‍ ടീമിന് വേണ്ടി നെറ്റ്‌സില്‍ പന്തെറിയാന്‍ അര്‍ജുണ്‍ എത്തറുണ്ടായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലാണ് അര്‍ജുണ്‍ നെറ്റ്‌സില്‍ ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞത്. ഇടംകയ്യന്‍ പേസര്‍മാര്‍ ടീം ഇന്ത്യയില്‍ ഇല്ലെന്നിരിക്കെ അത്തരം ബൗളിങ്ങിനെ പരിചയപ്പെടനാണ് അര്‍ജുനെ വിളിച്ചിരുന്നത്.