LiveTV

Live

Sports

ഇന്ത്യക്ക് 53 റണ്‍ ജയം

ഇന്ത്യക്ക് 53 റണ്‍ ജയം
Summary
രോ​ഹി​ത് ശ​​ര്‍​മ​യു​ടെ​യും ശി​ഖ​ര്‍ ധ​വാന്റെ​യും തകര്‍പ്പന്‍ പ്ര​ക​ട​ന​ങ്ങ​ളു​ടെ സഹായത്തില്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റില്‍ 202/3 എ​ന്ന കൂ​റ്റ​ൻ സ്കോ​ര്‍ പ​ടു​ത്തു​യ​ര്‍​ത്തി

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇന്ത്യക്ക് 53 റണ്‍സ് ജയം. 203 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലാന്റിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമേ നേടാനായുള്ളൂ. വിജയത്തോടെ ആഷിഷ് നെഹ്‌റ തന്റെ 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് അവസാനിപ്പിച്ചു. 36 പന്തിൽ 39 റൺസെടുത്ത ടോം ലാഥമാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ മിച്ചൽ സാന്റ്നർ നടത്തിയ ബാറ്റിങാണ് കിവീസിന്റെ പരാജയഭാരം കുറച്ചത്. സാന്റ്നർ 14 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അവസാന മൽസരം കളിച്ച ആശിഷ് നെഹ്റ നാല് ഓവറിൽ 29 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.
നേരത്തെ രോ​ഹി​ത് ശ​​ര്‍​മ​യു​ടെ​യും ശി​ഖ​ര്‍ ധ​വാ​ന്റെ​യും തകര്‍പ്പന്‍ പ്ര​ക​ട​ന​ങ്ങ​ളു​ടെ സഹായത്തില്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ 202/3 എ​ന്ന കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി. രോ​ഹി​തും ധ​വാ​നും കു​റി​ച്ച 158 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് ട്വന്‍റി 20 ക്രിക്കറ്റിൽ ഇ​ന്ത്യ​ൻ റി​ക്കാ​ർ​ഡാ​ണ്. ധ​ർ​മ​ശാ​ല​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ രോ​ഹി​തും കോ​ഹ്‍ലി​യും ചേ​ർ​ന്നു കു​റി​ച്ച 138 റ​ണ്‍​സ് റി​ക്കാ​ർ​ഡാ​ണ് ഫി​റോ​സ് ഷാ ​കോ​ട്ല​യി​ൽ പ​ഴ​ങ്ക​ഥ​യാ​യ​ത്.

രോ​ഹി​ത് ശ​​ര്‍​മ(55 പ​ന്തി​ൽ 80), ശി​ഖ​​ര്‍ ധ​വാ​ൻ(52 പ​ന്തി​ൽ 80) എ​ന്നി​വ​രു​ടെ 158 റ​ണ്‍​സ് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്ത്യ​ക്കു മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷ​മെ​ത്തി​യ ഹാ​​ര്‍​ദി​ക് പാ​ണ്ഡ്യ(0) അ​തി​വേ​ഗ​ത്തി​ൽ മ​ട​ങ്ങി​യെ​ങ്കി​ലും നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‍ലി(11 പ​ന്തി​ൽ 26)യും ​എം.​എ​സ്.​ധോ​ണി(​ര​ണ്ടു പ​ന്തി​ൽ 7)യും ​ചേ​ർ​ന്ന് ഇന്നിംഗ്‍സ് പൂ​​ര്‍​ത്തി​യാ​ക്കി. കി​വീ​സി​നാ​യി ഇ​ഷ് സോ​ധി ര​ണ്ടും ട്ര​ന്‍റ് ബോ​ൾ​ട്ട് ഒ​ന്നും വി​ക്ക​റ്റ് നേ​ടി. നാ​ല് ഓ​വ​റി​ൽ 25 റ​ണ്‍​സ് വ​ഴ​ങ്ങി​യ സോ​ധി​ക്കൊ​ഴി​കെ മ​റ്റാ​ർ​ക്കും കി​വീ​സ് ബൗ​ളിം​ഗ് നി​ര​യി​ൽ തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല.

#INDvNZ

Another Rohit-Dhawan special! https://t.co/xY7XLXqui3 pic.twitter.com/4vmfhFE3Ff

— ESPNcricinfo (@ESPNcricinfo) November 1, 2017