LiveTV

Live

Sports

കൊഹ്‍ലിയുടെ സെഞ്ച്വറിയും ഇന്നത്തെ റെക്കോര്‍ഡും

കൊഹ്‍ലിയുടെ സെഞ്ച്വറിയും ഇന്നത്തെ റെക്കോര്‍ഡും
Summary
ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി തകര്‍ത്തടിക്കാന്‍ തുടങ്ങിയിട്ട് കാലംകുറച്ചായി.

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി തകര്‍ത്തടിക്കാന്‍ തുടങ്ങിയിട്ട് കാലംകുറച്ചായി. എതിരാളികള്‍ ആരായാലും അവരെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്താന്‍ യാതൊരു മടിയുമില്ലാത്ത താരം. ഒറ്റക്ക് ടീമിനെ തോളിലേറ്റാന്‍ തക്ക കരുത്തന്‍. ബാറ്റ് കയ്യിലെടുത്താന്‍ ഏതെങ്കിലും ഒരു റെക്കോര്‍ഡ് ബാഗിലാക്കാതെ തിരിച്ചുകയറില്ലായെന്ന സ്ഥിതിയിലേക്ക് കൊഹ്‍ലി എത്തിയിരിക്കുന്നു.

കൊഹ്‍ലിയുടെ സെഞ്ച്വറിയും ഇന്നത്തെ റെക്കോര്‍ഡും

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി കുറിച്ച കൊഹ്‍ലി, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ശതകങ്ങള്‍ എന്ന സച്ചിന്‍റെ റെക്കോര്‍ഡിലേക്കുള്ള അകലം കുറക്കുക മാത്രമല്ല, ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം സ്വന്തം പേരിലാക്കുകയും ചെയ്തു. ആസ്ട്രേലിയക്കെതിരെ ശതകം കുറിച്ചതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡിലേക്ക് ഇനി കൊഹ്‍ലിക്ക് മുമ്പിലുള്ളത് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമായി മാറിയിരുന്നു. ഇന്നത്തെ വെടിക്കെട്ട് ബാറ്റിങോടെ കൊഹ്‍ലി, ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‍സിന്‍റെ റെക്കോര്‍ഡാണ് തിരുത്തിയെഴുതിയത്. ഡിവില്ലിയേഴ്സ് 205 ഇന്നിങ്സുകളില്‍ നിന്നാണ് 9000 റണ്‍സ് നേടിയതെങ്കില്‍ കൊഹ്‍ലിക്ക് ഈ നാഴികക്കല്ലിലേക്ക് എത്താന്‍ വേണ്ടി വന്നത് വെറും 194 ഇന്നിങ്സുകള്‍ മാത്രമായിരുന്നു. ഈ വര്‍ഷത്തെ റണ്‍വേട്ടക്കാരില്‍ മുമ്പിലുള്ളതും കൊഹ്‍ലിയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ 2000 റണ്‍സ് ഈ വര്‍ഷം കുറക്കുന്ന ഏക താരവും കൊഹ്‍ലിയാണ്. 1988 റണ്‍സുമായി ഹാഷിം അംലയാണ് കൊഹ്‍ലിക്ക് പിന്നിലുള്ളത്.