LiveTV

Live

Sports

ഇന്ത്യയുടെ അണ്ടർ 17 ടീമിലുള്ളത് ലോകോത്തര നിലവാരത്തിലുള്ള കളിക്കാര്‍

ഇന്ത്യയുടെ അണ്ടർ 17 ടീമിലുള്ളത് ലോകോത്തര നിലവാരത്തിലുള്ള കളിക്കാര്‍
Summary
ലോകത്തിലെ വമ്പൻ ടീമായ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫീഷ്യലാണ് കക്ഷി

ലോകോത്തര നിലവാരത്തിൽ കളിക്കാൻ കഴിവുള്ള താരങ്ങൾ ഇന്ത്യയുടെ അണ്ടർ 17 ടീമിലുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്കൗട്ടിങ് സംഘത്തിലെ അംഗം ഗാവിൻ ഒളിവർ. ഇന്ത്യൻ ഫുട്ബോളിന്റെ ശോഭനമായ ഭാവി അടയാളപ്പെടുത്തുന്നതാണ് അണ്ടർ 17 ലോകകപ്പെന്നും ഗാവിൻ മീഡിയ വണിനോട് പറഞ്ഞു.

ബ്രസീൽ-ഹോണ്ടുറാസ് പ്രീ ക്വാർട്ടർ മത്സരത്തിനെത്തിയ കാണികൾക്കിടയിലാണ് ഗാവിൻ ഒളിവറെ കണ്ടുമുട്ടുന്നത്. ലോകത്തിലെ വമ്പൻ ടീമായ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫീഷ്യലാണ് കക്ഷി. ക്ലബിന് വേണ്ടി താരങ്ങളെ റാഞ്ചാനെത്തിയതാണ്. ആരെയൊക്കെ നോട്ടമിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്താൻ പുള്ളി തയ്യാറല്ല. നേരെ ക്ലബിന് റിപ്പോർട്ട് നൽകുമെന്ന് മാത്രം പറഞ്ഞു. ഇന്ത്യൻ ടീമിൻറ പ്രകടനത്തെ പുകഴ്ത്തി. സംഘാടനത്തെയും. സെമി ഫൈനൽ കൂടി കഴിഞ്ഞാകും ഗാവിനും കൂട്ടരും മടങ്ങുക.