LiveTV

Live

Sports

അഞ്ചുവട്ടവും പന്തെറിയാനായി വഹാബ് ഓടി, എറിഞ്ഞില്ല; ഇരിപ്പിടം വിട്ട് കോച്ചിന്റെ പ്രതിഷേധം 

അഞ്ചുവട്ടവും പന്തെറിയാനായി വഹാബ് ഓടി, എറിഞ്ഞില്ല; ഇരിപ്പിടം വിട്ട് കോച്ചിന്റെ പ്രതിഷേധം 
Summary
പാക് ടീമിലെ സന്ദര്‍ശക റോളിലാണ് വഹാബ്. ഇടക്ക് ടീമിലുണ്ടാവും അല്ലാത്തപ്പോ പുറത്തും.

പാകിസ്താന്‍ ബൗളര്‍ വഹാബ് റിയാസിനെക്കുറിച്ച് ക്രിക്കറ്റ് വിദഗ്ധരോട് ചോദിക്കുകയാണെങ്കില്‍ സംശയമില്ലാതെ അവര്‍ പറയും, സ്ഥിരതയില്ലാത്ത ബൗളറാണെന്ന്. ഇന്ന് മികച്ച രീതിയില്‍ പന്ത് എറിഞ്ഞാല്‍ അടുത്ത കളിയില്‍ നല്ലോണം തല്ലുവാങ്ങും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ചൂട് അറിഞ്ഞവരില്‍ മുന്‍പന്തിയില്‍ വഹാബും ഉണ്ടായിരുന്നു. ഇടക്കിടെ പരിക്കേല്‍ക്കുന്നതിനാല്‍ പാക് ടീമിലെ സന്ദര്‍ശക റോളിലാണ് വഹാബ്. ഇടക്ക് ടീമിലുണ്ടാവും അല്ലാത്തപ്പോ പുറത്തും. വഹാബിന്റെ രസകരമായ കാര്യം ശ്രീലങ്കയും പാകിസ്താനും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സംഭവിച്ചു. പന്ത് എറിയാനായി റണ്‍അപ് എടുത്ത് അവസാനഘട്ടത്തില്‍ പിന്മാറി.

ക്രിക്കറ്റ് ലോകത്ത് ഇതൊരു അസാധാരണ സംഭവമല്ല. എന്നാല്‍ തുടരെ അഞ്ച് വട്ടവും ഇങ്ങനെ സംഭവിച്ചാല്‍. പാകിസ്താന്‍ കോച്ച് മിക്കി ആര്‍തര്‍ ഇരിപ്പിടം വിട്ടാണ് ഇതിനോട് പ്രതികരിച്ചത്. രസകരമായ ആ കാഴ്ച കാണാം....