LiveTV

Live

Sports

ഓസീസ് മാന്യന്‍മാരായത് ഐപിഎല്‍ കരാര്‍ മനസിലുള്ളതിനാലാണെന്ന് സേവാഗ്

ഓസീസ് മാന്യന്‍മാരായത് ഐപിഎല്‍ കരാര്‍ മനസിലുള്ളതിനാലാണെന്ന് സേവാഗ്
Summary
ഇന്ത്യന്‍ താരങ്ങളെ അസഭ്യം പറയുകയോ അവരുമായി വാക്ക് കൊണ്ട് ഏറ്റുമുട്ടുകയോ ചെയ്താല്‍ ഓസീസ് താരങ്ങളെ ലേലത്തില്‍ എടുക്കുന്നതിന് മുമ്പ് ഫ്രാഞ്ചൈസി ഉടമകള്‍ രണ്ട് വട്ടം ആലോചിക്കും. ഇതുകൊണ്ടാവാം ഇന്ത്യന്‍ കളിക്കാരെ

ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഓസീസ് താരങ്ങള്‍ മാന്യന്‍മാരായത് ഐപിഎല്‍ കരാറുകളെ ബാധിക്കുമോയെന്ന ആശങ്കയുള്ളതിനാലാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ്. അടുതത വര്‍ഷം നടക്കുന്ന മെഗാ ഐപിഎല്‍ ലേലം അവരുടെ മനസിലുണ്ട്. ഇന്ത്യന്‍ താരങ്ങളെ അസഭ്യം പറയുകയോ അവരുമായി വാക്ക് കൊണ്ട് ഏറ്റുമുട്ടുകയോ ചെയ്താല്‍ ഓസീസ് താരങ്ങളെ ലേലത്തില്‍ എടുക്കുന്നതിന് മുമ്പ് ഫ്രാഞ്ചൈസി ഉടമകള്‍ രണ്ട് വട്ടം ആലോചിക്കും. ഇതുകൊണ്ടാവാം ഇന്ത്യന്‍ കളിക്കാരെ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കുന്നതില്‍ നിന്നും ഓസീസ് താരങ്ങള്‍ വിട്ടുനിന്നത്. - സേവാഗ് പറഞ്ഞു.

ഓസീസ് മാന്യന്‍മാരായത് ഐപിഎല്‍ കരാര്‍ മനസിലുള്ളതിനാലാണെന്ന് സേവാഗ്

വലിയ താരങ്ങളുട സാന്നിധ്യമില്ലാത്തതെ ഓസീസിനെ സമ്മര്‍ദത്തിലാഴ്ത്തിയിട്ടുണ്ടാകുമെന്ന് സേവാഗ് വിലയിരുത്തി. ഫിഞ്ച്, സ്മിത്ത്, വാര്‍ണര്‍ എന്നീ താരങ്ങളില്‍ ടീം ഏറെ ആശ്രയിച്ചിരുന്നു. ഇതില്‍ സ്മിത്താകട്ടെ തീര്‍ത്തും നിറംമങ്ങുകയും ചെയ്തു.