LiveTV

Live

Sports

വിനീഷ്യസ് ജൂനിയര്‍ ഇന്ത്യയിലേക്കില്ല; ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷ മങ്ങുന്നു

വിനീഷ്യസ് ജൂനിയര്‍ ഇന്ത്യയിലേക്കില്ല; ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷ മങ്ങുന്നു
Summary
ഒക്ടോബര്‍ ഏഴിന് കൊച്ചിയില്‍ സ്പെയിനിനെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ പങ്കെടുക്കില്ല. വിനീഷ്യസിനെ ഇന്ത്യയിലേക്ക് അയക്കേണ്ടതില്ലെന്ന് റയല്‍ മാഡ്രിഡും ഫ്ലമിങോ ക്ലബ്ബും ധാരണയിലെത്തി. ഒക്ടോബര്‍ ഏഴിന് കൊച്ചിയില്‍ സ്പെയിനിനെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.

വിനീഷ്യസ് ജൂനിയര്‍ ഇന്ത്യയിലേക്കില്ല; ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷ മങ്ങുന്നു

ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാവി വാഗ്ദാനമാണ് വിനീഷ്യസ് ജൂനിയര്‍. ചടുലമായ നീക്കങ്ങളും ആക്രമിച്ച് കളിക്കുകയും ചെയ്യുന്ന വിനീഷ്യസ് ചുരുങ്ങിയകാലം കൊണ്ട് തന്നെ ലോകശ്രദ്ധനേടി. നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബ് ഫ്ലെമിങ്ങോയിലാണ് കളിക്കുന്നത്. സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡുമായി വിനീഷ്യസ് കരാറിലൊപ്പിട്ടിട്ടുണ്ട്. വിനീഷ്യസിനെ ദേശീയ ടീമിലേക്ക് വിട്ടുനല്‍കേണ്ടെന്ന് ഫ്ലെമിങോയും റയലും തമ്മില്‍ ധാരണയായി. 346 കോടി രൂപയാണ് പ്രതിഫലമായി റയല്‍ നല്‍കുന്നത്. സൂപ്പര്‍താരത്തിന്റെ അഭാവം ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്. വിനീഷ്യസ് മഞ്ഞക്കുപ്പായത്തിലില്ലാത്തത് കൊച്ചിയിലെ കാണികളേയും നിരാശരാക്കും.