LiveTV

Live

Sports

സച്ചിന്റെ സ്റ്റംപ് തെറിക്കുന്ന ശബ്ദം ഏറ്റവും പ്രിയപ്പെട്ടത്... ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞ് ബ്രെറ്റ് ലീ

സച്ചിന്റെ സ്റ്റംപ് തെറിക്കുന്ന ശബ്ദം ഏറ്റവും പ്രിയപ്പെട്ടത്... ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞ് ബ്രെറ്റ് ലീ
Summary
കളിക്കളത്തിലെ ആക്രമണോത്സുകതയല്ല ശരിക്കുള്ള ജീവിതത്തിലെന്നും ലോകത്തിലെ ഏറ്റവും വേഗമേറിയ ബൌളറായിരുന്ന ബ്രെറ്റ് ലീ പറഞ്ഞു.

തന്റെ പന്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മിഡില്‍സ്റ്റംപ് തെറിക്കുന്ന ശബ്ദമാണ് തനിക്കേറ്റവും പ്രിയപ്പെട്ട ശബ്ദമെന്ന് മുന്‍ ആസ്ട്രേലിയന്‍ താരം ബ്രെറ്റ് ലീ. കേള്‍ക്കാനിഷ്ടപ്പെടാത്തത് അമ്പയറുടെ നോബോള്‍ വിളിയുടെ ശബ്ദവും.

സച്ചിന്റെ സ്റ്റംപ് തെറിക്കുന്ന ശബ്ദം ഏറ്റവും പ്രിയപ്പെട്ടത്... ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞ് ബ്രെറ്റ് ലീ

ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന കാതോരം പദ്ധതിയുടെ ഉത്ഘാടന വേദിയിലെ ബ്രെറ്റ് ലീയുടെ പരാമര്‍ശം സദസ്സ് കയ്യടിയോടെയാണ് എതിരേറ്റത്. കാതോരം പദ്ധതിയുടെ ഉത്ഘാടന വേളയില്‍ സദ്ദസില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ശബ്ദങ്ങളെക്കുറിച്ച് ബ്രെറ്റ് ലീ വാചാലനായത്. കളിക്കളത്തിലെ ആക്രമണോത്സുകതയല്ല ശരിക്കുള്ള ജീവിതത്തിലെന്നും ലോകത്തിലെ ഏറ്റവും വേഗമേറിയ ബൌളറായിരുന്ന ബ്രെറ്റ് ലീ പറഞ്ഞു.