LiveTV

Live

Sports

ഹാട്രിക് നേട്ടത്തിന് തൊട്ടുമുമ്പ് കുല്‍ദീപിനോട് ധോണി പറഞ്ഞത്...

ഹാട്രിക് നേട്ടത്തിന് തൊട്ടുമുമ്പ് കുല്‍ദീപിനോട് ധോണി പറഞ്ഞത്...
Summary
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ നിലതെറ്റിയത് കരുത്തന്‍മാരായ കംഗാരുപ്പടക്കായിരുന്നു.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ നിലതെറ്റിയത് കരുത്തന്‍മാരായ കംഗാരുപ്പടക്കായിരുന്നു. അതില്‍ തന്നെ കുല്‍ദീപ് യാദവിന്റെ ഹാട്രിക് പ്രകടനമാണ് ഓസീസിന്റെ വിഖ്യാത ബാറ്റിങ് നിരയെ കശക്കിയെറിഞ്ഞത്.

ഹാട്രിക് നേട്ടത്തിന് തൊട്ടുമുമ്പ് കുല്‍ദീപിനോട് ധോണി പറഞ്ഞത്...

തന്റെ ഹാട്രിക് നേട്ടത്തിന് കുല്‍ദീപ് കടപ്പെട്ടിരിക്കുന്നത് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയോടാണ്. കാരണം വേറൊന്നുമല്ല, ഹാട്രിക് നേട്ടത്തിന് തൊട്ടുമുമ്പ് ഉപദേശം തേടാന്‍ കുല്‍ദീപ് എത്തിയതും തന്റെ ക്യാപ്റ്റന്‍ കൂളിന്റെ അടുക്കലാണ്. ഒരു പന്തിനപ്പുറം ഹാട്രിക് കാത്തിരിക്കെ, താന്‍ ഏതു രീതിയിലാണ് പന്തെറിയേണ്ടതെന്നായിരുന്നു കുല്‍ദീപിന്റെ ധോണിയോടുള്ള ചോദ്യം. നീ ആഗ്രഹിക്കുന്നതു പോലെ പന്തെറിയാന്‍ ആയിരുന്നു ധോണിയുടെ മറുപടി. സര്‍വ്വസ്വാതന്ത്ര്യവും തനിക്ക് നല്‍കി പിന്തുണച്ച ധോണിയുടെ വാക്കുകള്‍ തനിക്ക് വലിയ ആശ്വസമായിരുന്നുവെന്നും അതാണ് തന്നെ നേട്ടത്തിലേക്ക് എത്തിച്ചതെന്നും കുല്‍ദീപ് പറയുന്നു.

മുപ്പത്തിമൂന്നാം ഓവറിലാണ് ചൈനമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ് ആഞ്ഞടിച്ചത്. 5ന് 148 എന്ന നിലയില്‍ നിന്നും 8ന് 148 എന്ന നിലയിലേക്ക് കുല്‍ദീപ് ഓസീസ് ഇന്നിംങ്‌സിനെ കൂപ്പുകുത്തിച്ചു. വേഡിന്റെ(2) കുറ്റി തെറിപ്പിച്ച് ആരംഭിച്ച കുല്‍ദീപ് അഗാറിനെ ഗൂഗ്ളിയിലൂടെ വിക്കറ്റിന് മുന്നില്‍ കുരുക്കി. തൊട്ടടുത്ത പന്തില്‍ കുമ്മിന്‍സിനെ ധോണിയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് ഹാട്രിക് പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കുല്‍ദീപ് യാദവ്. 1987 ല്‍ ചേതന്‍ ശര്‍മ്മക്കും 1991 ല്‍ കപില്‍ ദേവിനും ശേഷം ഹാട്രിക് നേടുന്ന താരമായിരിക്കുകയാണ് കുല്‍ദീപ്. 2014 ല്‍ അണ്ടര്‍ 19 ലോകകപ്പിലും കുല്‍ദീപ് ഹാട്രിക് പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

Hat-trick boy Kuldeep lights up Eden Gardens

Hat-trick boy Kuldeep lights up Eden Gardens