LiveTV

Live

Sports

'എതിരാളിയുടെ സെഞ്ച്വറി മനപ്പൂര്‍വം നഷ്ടപ്പെടുത്തി'  പൊള്ളാര്‍ഡ് ഇങ്ങനെയാണോ കളിക്കേണ്ടത്?  

'എതിരാളിയുടെ സെഞ്ച്വറി മനപ്പൂര്‍വം നഷ്ടപ്പെടുത്തി'  പൊള്ളാര്‍ഡ് ഇങ്ങനെയാണോ കളിക്കേണ്ടത്?  
Summary
എതിരാളിയുടെ സെഞ്ച്വറി നഷ്ടപ്പെടുത്തിയ കീരണ്‍ പൊളളാര്‍ഡിന്റെ നടപടിയില്‍ അതിരൂക്ഷ വിമര്‍ശം

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ എതിരാളിയുടെ അര്‍ഹിച്ച സെഞ്ച്വറി തടഞ്ഞ വെസ്റ്റ്ഇന്‍ഡീസ് താരം കീരണ്‍ പൊളളാര്‍ഡിന്റെ നടപടിയില്‍ അതിരൂക്ഷ വിമര്‍ശം. ബാര്‍ബഡോസ് ട്രൈഡന്റും സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോറ്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് പൊള്ളാര്‍ഡിന്റെ വിചിത്രമായ നടപടി. ബാര്‍ബഡോസ് ഉയര്‍ത്തിയ 129 എന്ന വിജയലക്ഷ്യം പിന്തുടരുകയായിരുന്നു സെന്റ് കിറ്റ്‌സ്. ക്രിസ് ഗെയിലും എവിന്‍ ലെവിസുമായിരുന്നു ക്രീസില്‍. ഇതില്‍ ലെവിസായിരുന്നു കൂടുതല്‍ അപകടകാരി. വെറും 32 പന്തില്‍ 97 റണ്‍സാണ് ലെവിസ് സ്വന്തമാക്കിയിരുന്നത്. ലെവിസിന്റെ വെടിക്കെട്ടില്‍ ഏഴ് ഓവറില്‍ സെന്റ് കിറ്റ്‌സ് ലക്ഷ്യം മറികടന്നു എന്നത് വേറെ കാര്യം.

'എതിരാളിയുടെ സെഞ്ച്വറി മനപ്പൂര്‍വം നഷ്ടപ്പെടുത്തി'  പൊള്ളാര്‍ഡ് ഇങ്ങനെയാണോ കളിക്കേണ്ടത്?  

97 റണ്‍സ് നേടിയെങ്കിലും സെഞ്ച്വറി തികയ്ക്കാന്‍ ലെവീസിനായകുമായിരുന്നു. അതാണ് പൊള്ളാര്‍ഡ് മനപ്പൂര്‍വം നോബോള്‍ എറിഞ്ഞ് നഷ്ടപ്പെടുത്തിയത്. 78 പന്തില്‍ ജയിക്കാന്‍ 1 റണ്‍സായിരുന്നു സെന്റ്കിറ്റ്‌സിന് വേണ്ടിയിരുന്നത്. സട്രൈക്കിങ് എന്‍ഡില്‍ ലെവിസും. എന്നാല്‍ ബോളെടുത്ത പൊള്ളാര്‍ഡ് നോബോളെറിയുകയായിരുന്നു. അതോടെ സെന്റ്കിറ്റ്‌സ് വിജയിച്ചു. സംഭവത്തിലെ നിരാശ ലെവീസ് മത്സരശേഷം പങ്കുവെക്കുകയുണ്ടായി. സെഞ്ച്വറി നേടുകയണെങ്കില്‍ കുറഞ്ഞ പന്തിലെ ടി20 സെഞ്ച്വറിയെന്ന നേട്ടത്തിലേക്ക് ലെവീസിനെത്താമായിരുന്നു. പൊളളാര്‍ഡിന്റെ നടപടിക്കെതിരെ നിരവധി പേര്‍ രംഗത്ത് എത്തി. തരംതാണ പരിപാടിയെന്നായിരുന്നു പലരും പങ്കുവെച്ചത്.

'എതിരാളിയുടെ സെഞ്ച്വറി മനപ്പൂര്‍വം നഷ്ടപ്പെടുത്തി'  പൊള്ളാര്‍ഡ് ഇങ്ങനെയാണോ കളിക്കേണ്ടത്?