LiveTV

Live

Sports

നെയ്‍മറെ ബാഴ്‍സയില്‍ നിലനിര്‍ത്താന്‍ മെസി വാഗ്ദാനം ചെയ്തത് ഇതായിരുന്നു...

നെയ്‍മറെ ബാഴ്‍സയില്‍ നിലനിര്‍ത്താന്‍ മെസി വാഗ്ദാനം ചെയ്തത് ഇതായിരുന്നു...
Summary
മെസി, നെയ്മര്‍ എന്നിവരുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു സ്പാനിഷ് പത്രമാണ് ഇക്കാര്യം വെളിപടുത്തിയത്.

ബാഴ്സലോണ വിട്ട നെയ്മറിനെ ടീമിനൊപ്പം നിര്‍ത്താന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ലോക ഫുട്ബോളര്‍ പുരസ്ക്കാരം വാഗ്ദാനം ചെയ്തതായി സൂചന. മെസി, നെയ്മര്‍ എന്നിവരുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു സ്പാനിഷ് പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നെയ്‍മറെ ബാഴ്‍സയില്‍ നിലനിര്‍ത്താന്‍ മെസി വാഗ്ദാനം ചെയ്തത് ഇതായിരുന്നു...

ന്യൂ ജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ യുവന്റസുമായുളള മത്സരത്തിന് മുമ്പ് നഗരത്തിലെ ഹോട്ടലില്‍ വെച്ചാണ് മെസിയും നെയ്മറും ഇക്കാര്യം സംസാരിച്ചെന്നാണ് റിപോര്‍ട്ടുകള്‍. നിനക്ക് ലോക ഫുട്ബോളര്‍ പുരസ്ക്കാരം വേണോയെന്നും, നിന്നെ ഞാന്‍ ലോക ഫുട്ബോളര്‍ ജേതാവാക്കുമെന്നും മെസി നെയ്മറോട് പറഞ്ഞതായി ഡയറിയോ സ്പോര്‍ട്സ് ലേഖകന്‍ ഇവാന്‍ സാന്‍ അന്റോണിയോ വെളിപെടുത്തുന്നു. ബാഴ്സയില്‍ തന്റെ നിഴലായി പോകുന്നതാണ് നെയ്മറിന്റെ കൂടുമാറ്റത്തിന് പിന്നിലെങ്കില്‍ അത് തടയാനായിരുന്നു മെസിയുടെ ശ്രമമെന്നാണ് സൂചന.

സ്വയം പ്ലേ മേക്കറുടെ റോളിലേക്ക് മാറി നെയ്മറിന് കൂടുതല്‍ ഗോളുകള്‍ നേടാന്‍ അവസരമൊരുക്കാമെന്നും മെസി വാഗ്ദാനം ചെയ്തുവെന്നും റിപോര്‍ട്ടുകളുണ്ട്. മാത്രമല്ല ഫ്രീ കിക്കുകളും പെനാള്‍ട്ടിയും എടുക്കാന്‍ നെയ്മറിന് അവസരം നല്‍കാമെന്നും മെസി ഉറപ്പുനല്‍കിയതായി സാന്‍ അന്റോണിയോ പറഞ്ഞു. നിലവില്‍ ബാഴ്‍സക്കായി കൂടുതല്‍ ഫ്രീ കിക്കുകളും പെനാള്‍ട്ടിയെടുക്കുന്നതും മെസിയാണ്. എന്നാല്‍ ബാഴ്സ വിടാനുളള തീരുമാനം നെയ്മര്‍ നേരത്തെ എടുത്തിരുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ ചേര്‍ന്ന നെയ്മര്‍ക്ക് 222 മില്യണ്‍ യൂറോയാണ് വിലയിട്ടത്.