LiveTV

Live

Sports

രണ്ടാം ടെസ്റ്റിന് രാഹുല്‍ തിരിച്ചെത്തും

രണ്ടാം ടെസ്റ്റിന് രാഹുല്‍ തിരിച്ചെത്തും
Summary
പനി മൂലം ആദ്യ ടെസ്റ്റ് നഷ്ടമായ ലങ്കന്‍ നായകന്‍ ദിനേശ് ചണ്ടിമാല്‍ കൊളംബോ ടെസ്റ്രില്‍ തിരിച്ചെത്തും. മധ്യനിര ബാറ്റ്സ്മാനായ  തിരുമാനെയും ആതിഥേയര്‍ ടീമിലെടുതതിട്ടുണ്ട്

ശ്രീലങ്കക്കെതിരെ നാളെ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. പരിക്ക് മൂലം ഒന്നാം ടെസ്റ്റ് നഷ്ടമായ രാഹുല്‍ ടീമിലെത്തുന്ന കാര്യം തന്നെ സംബന്ധിച്ചിടത്തോളം ഉറപ്പാണെന്നും ധവാനോ മുകുന്ദോ വഴിമാറി കൊടുക്കേണ്ടി വരുമെന്നും നായകന്‍ വിരാട് കൊഹ്‍ലി വ്യക്തമാക്കി. വൈകുന്നേരത്തെ പരിശീലനത്തിന് ശേഷം മാത്രമെ അന്തിമ ഇലവനെക്കുറിച്ച് തീരുമാനിക്കുകയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം രാഹുല്‍ തിരിച്ചെത്തി കഴിഞ്ഞു - കൊഹ്‍ലി പറഞ്ഞു.

പനി മൂലം ആദ്യ ടെസ്റ്റ് നഷ്ടമായ ലങ്കന്‍ നായകന്‍ ദിനേശ് ചണ്ടിമാല്‍ കൊളംബോ ടെസ്റ്രില്‍ തിരിച്ചെത്തും. മധ്യനിര ബാറ്റ്സ്മാനായ തിരുമാനെയും ആതിഥേയര്‍ ടീമിലെടുതതിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ 304 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയ കൊഹ്‍ലിയും സംഘവും വിജയ തേരോട്ടം തുടരാമെന്ന പ്രതീക്ഷയിലാണ്. ബാറ്റിങിലും ബൌളിങിലും ഒരുപോലെ പരാജയപ്പെട്ട ലങ്ക കടുത്ത സമ്മര്‍ദത്തിലാകും നാളെ കളം പിടിക്കുക.