LiveTV

Live

Sports

നായകനാണ് ശരിയായ ബോസെന്ന് ശാസ്ത്രി

നായകനാണ് ശരിയായ ബോസെന്ന് ശാസ്ത്രി
Summary
പരിശീലകന് ഒരിക്കലും കളത്തിലിറങ്ങി ഫീല്‍ഡ് ചെയ്യാനോ ബാറ്റ് ചെയ്യാനോ കഴിയില്ല. കളത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് നായകനാണ്. ഇത് വ്യക്തമായി അറിയുന്ന ആളാണ് ഞാന്‍. 

നായകനാണ് ഒരു ക്രിക്കറ്റ് ടീമിന്‍റെ ശരിയായ ബോസെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ പാകമായ തരത്തില്‍ ടീമിനെ ഒരുക്കുകയാണ് തന്‍റെ ജോലിയെന്നും ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. ഒരു അഭിമുഖത്തിലാണ് ശാസ്ത്രി നയം വ്യക്തമാക്കിയത്. നായകനും പരിശീലകനും ഒരേ രീതിയില്‍ ചിന്തിക്കുകയും മുന്നേറുകയും ചെയ്യുക എന്നത് ഒരു ടീമിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഇരുവരും ഒരേ ദിശയില്‍ സഞ്ചിരിക്കുന്നില്ലെങ്കില്‍ ഗുണപ്രദമായി ഒന്നും തന്നെ സംഭവിക്കില്ല,

നായകനാണ് ശരിയായ ബോസെന്ന് ശാസ്ത്രി

കൊഹ്‍ലിയുടെയും എന്‍റെയും കാര്യത്തില്‍ ഓരോരുത്തരുടേയും ജോലി എന്തെന്ന് ഇരുവര്‍ക്കും നന്നായി അറിയാം. 18 മാസം മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ ഡ്രസിങ് റൂമില്‍ അവര്‍ക്കൊപ്പം സമയം ചെലവിട്ട വ്യക്തിയാണ് ഞാന്‍. നായകനാണ് ടീമിന്‍റെ ശരിയായ ബോസ്. ഭയരഹിതമായും ആനന്ദകരമായും കളിക്കുവാന്‍ ടീമിനെ തയ്യാറാക്കുക മാത്രമാണ് പരിശീലകന്‍റെ ജോലി. പരിശീലകന് ഒരിക്കലും കളത്തിലിറങ്ങി ഫീല്‍ഡ് ചെയ്യാനോ ബാറ്റ് ചെയ്യാനോ കഴിയില്ല. കളത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് നായകനാണ്. ഇത് വ്യക്തമായി അറിയുന്ന ആളാണ് ഞാന്‍.

ഡ്രസിങ് റൂം പവിത്രമായ ഒരിടമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് ശാസ്ത്രി പറഞ്ഞു. വിശ്വാസ്യതക്ക് അവിടെ വലിയ പങ്ക് വഹിക്കാനുണ്ട്. അതില്ലാതെ ഒന്നും നടക്കില്ല. ഒരു നല്ല മനുഷ്യനിലെ നല്ല വശങ്ങള്‍ പ്രകടമാകുന്നത് അവിടെയാണ്. ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വ്വഹിക്കുക മാത്രമാകണം ഒരാളുടെ ലക്ഷ്യം - പരിശീലക സ്ഥാനത്ത് പല വന്‍ പേരുകളും പരാജയപ്പെടുന്നത് സംബന്ധിച്ച് ശാസ്ത്രി അഭിപ്രായപ്പെട്ടു.