LiveTV

Live

Sports

വിലക്ക് കഴിഞ്ഞു; ചെന്നൈ സൂപ്പര്‍ കിങ്സിന് ധോണിയെ തിരിച്ചുകിട്ടുമോ ?

വിലക്ക് കഴിഞ്ഞു; ചെന്നൈ സൂപ്പര്‍ കിങ്സിന് ധോണിയെ തിരിച്ചുകിട്ടുമോ ?
Summary
വാതുവെപ്പ് കേസിനെ തുടര്‍ന്ന് സുപ്രിംകോടതി രണ്ടു വര്‍ഷത്തേക്ക് സസ്‍പെന്‍ഡ‍് ചെയ്ത ഐപിഎല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനുമുള്ള വിലക്ക് ഈ മാസത്തോടെ അവസാനിച്ചു.

വാതുവെപ്പ് കേസിനെ തുടര്‍ന്ന് സുപ്രിംകോടതി രണ്ടു വര്‍ഷത്തേക്ക് സസ്‍പെന്‍ഡ‍് ചെയ്ത ഐപിഎല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനുമുള്ള വിലക്ക് ഈ മാസത്തോടെ അവസാനിച്ചു. ഇതോടെ 2018 ലെ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തിരിച്ചെത്തുമെന്ന് ടീം ഉടമകള്‍ പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. അപമാനിതരായി രണ്ടു വര്‍ഷം ഐപിഎല്ലിനു പുറത്തുനിന്ന് ഇരുടീമുകളും പുതിയ സീസണില്‍ മടങ്ങിയെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനിടെ തങ്ങളുടെ നായകന്‍ എംഎസ് ധോണിയെ തിരിച്ചുകിട്ടണമെന്ന ആഗ്രഹവും പ്രതീക്ഷയും ചെന്നൈ ടീം ഉടമകള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

വിലക്ക് കഴിഞ്ഞു; ചെന്നൈ സൂപ്പര്‍ കിങ്സിന് ധോണിയെ തിരിച്ചുകിട്ടുമോ ?

2015 ജൂലൈയിലാണ് വാതുവെപ്പുകേസില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടു വര്‍ഷത്തേക്ക് വിലക്കിയത്. 2017 ജൂലൈയോടെ വിലക്ക് നീങ്ങുകയും ചെയ്തു. പത്തു വര്‍ഷത്തെ പാരമ്പര്യത്തില്‍ ബിസിസിഐ 2018 ല്‍ പുതിയ ലേലമായിരിക്കും നടത്തുക. ചെന്നൈയേയും രാജസ്ഥാന്‍ റോയല്‍സിനെയും ഉള്‍പ്പെടുത്തിയായിരിക്കും ലേലം. ഇതില്‍ മികച്ച താരങ്ങളെ ടീമുകള്‍ക്ക് സ്വന്തമാക്കാനുള്ള അവസരവുമൊരുക്കും. തങ്ങള്‍ക്ക് ഒരു താരത്തെയെങ്കിലും നിലനിര്‍ത്താന്‍ അവസരമുണ്ടെങ്കില്‍ തീര്‍ച്ചയായും ധോണിയെ ആയിരിക്കും തിരഞ്ഞെടുക്കുകയെന്ന് ചെന്നൈ ടീം ഫ്രാഞ്ചൈസി അംഗമായ കെ ജോര്‍ജ് ജോണ്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകളിലുണ്ടായിരുന്ന റൈസിങ് പൂനെ സൂപ്പര്‍ജയ്‍ന്റ്സും ഗുജറാത്ത് ലയണ്‍സും 2018 ലെ സീസണ്‍ മുതലുണ്ടാകില്ല. ഇവര്‍ക്ക് പകരക്കാരായി എത്തുന്ന രാജസ്ഥാനും ചെന്നൈയും ഉള്‍പ്പെടെ എട്ട് ടീമുകള്‍ തന്നെയായിരിക്കും ഐപിഎല്ലിലുണ്ടാകുക. ധോണിയുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും എന്നാല്‍ ഇത് ഉടനുണ്ടാകുമെന്നും ജോര്‍ജ് ജോണ്‍ പറഞ്ഞു. വിലക്ക് വന്നതോടെ ചെന്നൈയിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയും സുരേഷ് റെയ്‍നയും ഗുജറാത്ത് ലയണ്‍സിനൊപ്പമായിരുന്നു. ധോണി പൂനെ ടീമിലും. 2018 സീസണില്‍ ഇവരെല്ലാവരും ചെന്നൈ ടീമിനൊപ്പം ചേരുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ജോര്‍ജ് ജോണ്‍ പറഞ്ഞു.