LiveTV

Live

Sports

സി.കെ വിനീതിനെ തിരിച്ചെടുക്കാനാകില്ലെന്ന് കേന്ദ്ര കായിക മന്ത്രി

സി.കെ വിനീതിനെ തിരിച്ചെടുക്കാനാകില്ലെന്ന് കേന്ദ്ര കായിക മന്ത്രി
Summary
ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ ജോലിയിലേക്ക് തിരികെ പ്രവേശിക്കാന്‍ വിനീതിന് കഴിയുകയുള്ളൂ എന്നും വിജയ് ഗോയല്‍ പറഞ്ഞു

ഏജീസ് ഓഫീസില്‍ നിന്നും പുറത്താക്കിയ സി കെ വിനീതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നു. നിലവിലെ നിയമപ്രകാരം ഫുട്ബോള്‍ താരം സികെ വിനീതിനെ എജീസിലെ ജോലിയിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍പറഞ്ഞു. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ ജോലിയിലേക്ക് തിരികെ പ്രവേശിക്കാന്‍ വിനീതിന് കഴിയുകയുള്ളൂ എന്നും വിജയ് ഗോയല്‍ പറഞ്ഞു.