LiveTV

Live

Sports

അജ്മല്‍ ഒരുങ്ങുന്നു കാനഡയില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി; പക്ഷേ,

അജ്മല്‍ ഒരുങ്ങുന്നു കാനഡയില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി; പക്ഷേ,
Summary
ലോകചാമ്പ്യന്‍ഷിനുള്ള ദേശീയ ടീമില്‍ ഇടം നേടിയ സോഫ്റ്റ് ബോള്‍ താരമാണ് അ‍ജ്മല്‍

ലോകചാമ്പ്യന്‍ഷിപ്പിനുള്ള ദേശീയ ടീമില്‍ ഇടം നേടിയ സോഫ്റ്റ് ബോള്‍ താരം സാമ്പത്തിക പ്രതിസന്ധിയില്‍. കാനഡയില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകൂമോയെന്ന ആശങ്കയിലാണ് കോഴിക്കോട് സ്വദേശിയായ അജ്മല്‍

ലോകചാമ്പ്യന്‍ഷിപ്പിനുള്ള ദേശീയ ടീമില്‍ ഇടം നേടിയ രണ്ട് മലയാളികളിലൊരാളാണ് കോഴിക്കോട് കുണ്ടായിതോട് സ്വദേശിയായ അജ്മല്‍. ജൂലൈ 7 മുതല്‍ 14 വരെ കാനഡയിലാണ് ലോകചാമ്പ്യന്‍ഷിപ്പ്. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ ചെലവ് വരും. കൂലിപ്പണിക്കാരനാണ് അജ്മലിന്‍റെ പിതാവ് അശ്റഫ്. അതിനാല്‍ ഈ തുക സംഘടിപ്പിക്കുക പ്രയാസം.

ലോകചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി അനന്തപൂരില്‍ നടക്കുന്ന ദേശീയ കാമ്പിലേക്ക് പോകാനൊരുങ്ങുകയാണ് അജ്മല്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരള ടീമിന്‍റെ വൈസ് കാപ്റ്റന്‍ കൂടിയായ അജ്മലിന് സാമ്പത്തിക പ്രയാസം മൂലം അവസരം നഷ്ടമാകരുതെന്ന പ്രാര്‍ത്ഥനയിലാണ് പരിശീലകന്‍ അശ്റഫും.

ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായാല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് അജ്മല്‍