LiveTV

Live

Sports

ബി.സി.സി.ഐ ഇടക്കാല സമിതിയില്‍ നിന്ന് രാമചന്ദ്ര ഗുഹ രാജിവെച്ചു 

ബി.സി.സി.ഐ ഇടക്കാല സമിതിയില്‍ നിന്ന് രാമചന്ദ്ര ഗുഹ രാജിവെച്ചു 
Summary
വ്യക്തിപരമായ കാരണങ്ങളാലാണ് രാജി

ബി.സി.സി.ഐയുടെ നാലംഗ ഇടക്കാല ഭരണ സമിതിയില്‍ നിന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. ഇക്കാര്യം അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഔപചാരികമായ അപേക്ഷ രജിസ്ട്രിയില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയാണ് അദ്ദേഹത്തെ ഇടക്കാല ഭരണ സമിയില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ സി.എ.ജി വിനോദ് റായ്, ഐ.ഡി.എഫ്.സി സിഇഒ വിക്രം ലിമായെ, മുന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ദിയാന എഡുല്‍ജി എന്നിവരാണ് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയിലെ മറ്റംഗങ്ങള്‍.

ജനുവരി 30നാണ് സുപ്രീംകോടതി നാലംഗ സമിതിയെ ബി.സി.സി.ഐയുടെ ഇടക്കാല ഭരണം ഏല്‍പ്പിച്ചത്. ബിസിസിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനോടൊപ്പം, ലോധ കമ്മറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കുകയെന്നതാണ് സമിതിയുടെ ദൌത്യം.