LiveTV

Live

Sports

റിപ്പോര്‍ട്ടറെ പരസ്യമായി ചുംബിച്ച ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പുറത്താക്കി

 റിപ്പോര്‍ട്ടറെ പരസ്യമായി ചുംബിച്ച ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പുറത്താക്കി
Summary
മാക്‌സിം ഹാമോയേയാണ് സംഘാടകര്‍ പുറത്താക്കിയത്

റിപ്പോര്‍ട്ടറെ ചുംബിച്ച ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പുറത്താക്കി. മാക്‌സിം ഹാമോയേയാണ് സംഘാടകര്‍ പുറത്താക്കിയത്. യൂറോസ്‌പോര്‍ട്ട് ചാനലിന്റെ റിപ്പോര്‍ട്ടര്‍ മാലി തോമസിനോടാണ് ഹാമോ അപമര്യാദയായി പെരുമാറിയത്. കളിയുടെ ആദ്യ റൌണ്ടിന് ശേഷം ഹാമോയോടെ പ്രതികരണം എടുക്കാന്‍ എത്തിയ മാലിയയുടെ തോളില്‍ കൈ ഇട്ട് ഇയാള്‍ ബലമായി ചുംബിക്കുകയായിരുന്നു. ലോക 287ാം നമ്പര്‍ ടെന്നീസ് താരമാണ് 21കാരനായ ഹാമോ.

ഹാമോയുടെ പ്രവൃത്തി തികച്ചും നിന്ദ്യമാണെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ അധികൃതര്‍ പറഞ്ഞു. അതേസമയം ഇത്തരത്തിലൊരു പെരുമാറ്റം ഒരു യുവ ടെന്നീസ് താരത്തില്‍ നിന്നുണ്ടായത് തികച്ചും അപഹാസ്യമാണെന്നും പ്രോഗ്രാമിനിടയില്‍ അല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും താനയാളെ അടിക്കുമായിരുന്നെന്ന് മാലി തോമസ് പറഞ്ഞു. സംഭവത്തിന് ശേഷം ഹാമോ മാപ്പ് പറഞ്ഞെങ്കിലും സംഘാടകര്‍ അയഞ്ഞില്ല. മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഹാമോയുടെ അംഗീകാരം എടുത്ത് കളയാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റൊണാള്‍ഡ് ഗാരോസ് സ്റ്റേറ്റ്‌മെന്റ് പറഞ്ഞു.