LiveTV

Live

Sports

ചാമ്പ്യന്‍സ് ട്രോഫി ആരു നേടും? ഹസിയുടെ പ്രവചനം

ചാമ്പ്യന്‍സ് ട്രോഫി ആരു നേടും? ഹസിയുടെ പ്രവചനം
Summary
ബംഗ്ലാദേശിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം

2017 ചാമ്പ്യന്‍സ് ട്രോഫി ജൂണ്‍ ഒന്നിന് തുടങ്ങാനിരിക്കെ കപ്പ് ആരുയര്‍ത്തുമെന്ന പ്രവചനവുമായി മുന്‍ ആസ്‌ട്രേലിയന്‍ താരം മൈക്ക് ഹസി. ആതിഥേയരായ ഇംഗ്ലണ്ടിനാണ് ഏറ്റവും വലിയ സാധ്യതയെന്നാണ് ഹസി പറയുന്നത്. എല്ലാം ഒത്തിണങ്ങിയ മികച്ച ടീമാണ്, അവരുടെതെന്നും ഹസി പറയുന്നു. ആസ്‌ട്രേലിയയും ഇംഗ്ലണ്ടുമായിരിക്കും ഫൈനലിസ്റ്റുകളെന്നും ഹസി പ്രവചിക്കുന്നു.

നല്ല ഓള്‍റൗണ്ടര്‍മാരാണ് ഇംഗ്ലണ്ട് ടീമിലുള്ളത്, സ്വന്തം നാട്ടിലാണെന്നതും അവര്‍ക്ക് അനുകൂല ഘടകമാണ്., ആസ്‌ട്രേലിയയും മികച്ച ടീമാണ്, പവര്‍ ഹിറ്റര്‍ ക്രിസ് ലിന്നാവും ആസ്‌ട്രേലിയയുടെ എക്‌സ് ഫാക്ടറെന്നും ഹസി പറയുന്നു. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെയും പരിശീലകന്‍ ട്രെവര്‍ ബായ്‌ലിസിനെയും ഹസി പ്രശംസിച്ചു. ശാന്തമായ സമീപനത്തോടെ കളിക്കാരെ പാകപ്പെടുത്താനും ഉപയോഗിക്കാനും അവര്‍ക്കാകുന്നുണ്ടെന്നും ഹസി പറഞ്ഞു.

കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ബംഗ്ലാദേശിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. ദക്ഷിണാഫ്രക്കയ്‌ക്കെതിരായ പരമ്പര വിജയത്തോടെ മികച്ച ഫോമിലാണ് ഇംഗ്ലണ്ട് ആദ്യ മത്സരത്തിനൊരുങ്ങുന്നത്. അതേസമയം ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ നാലിന് പാകിസ്താനെതിരെയാണ്.