LiveTV

Live

Sports

ചുവപ്പ് കാര്‍ഡ് കാണിച്ചതിന് തൊഴിച്ച താരം റഫറിയുടെ കാല്‍ക്കരുത്തറിഞ്ഞു

ചുവപ്പ് കാര്‍ഡ് കാണിച്ചതിന് തൊഴിച്ച താരം റഫറിയുടെ കാല്‍ക്കരുത്തറിഞ്ഞു
Summary
പെറുവില്‍ ഫുട്ബോള്‍ മത്സരത്തിനിടെ താരവും റഫറിയും തമ്മില്‍ ഏറ്റുമുട്ടി. പെറുവിന്‍ നാഷണല്‍ കപ്പിനിടെയാണ് സംഭവം.

പെറുവില്‍ ഫുട്ബോള്‍ മത്സരത്തിനിടെ താരവും റഫറിയും തമ്മില്‍ ഏറ്റുമുട്ടി. പെറുവിന്‍ നാഷണല്‍ കപ്പിനിടെയാണ് സംഭവം. സ്പോട്ട് കൊക്കോലിസോ-ഡിഫന്‍സര്‍ പോര്‍വെനീര്‍ മത്സരത്തിനിടെയാണ് റഫറിയും താരവും പരസ്പരം തമ്മിലടിച്ചത്. കൊക്കോലിസോ താരത്തെ ഫൌള്‍ ചെയ്തതിന് ഡിഫന്‍സര്‍ പോര്‍വെനീര്‍ പ്രതിരോധ താരം ലൂയിസ് ലൂണക്ക് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ താരം റഫറിയെ തൊഴിച്ചു. തുടര്‍ന്ന് റഫറി ഡാനിയല്‍ ഫ്ലോറസ് താരത്തെയും തിരിച്ച് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുടീമിന്റെയും താരങ്ങളും അസിസ്റ്റന്റ് റഫറിമാരും പൊലീസുകാരും സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. ചുവപ്പുകാര്‍ഡ് കണ്ട ലൂണയെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. പത്ത് പേരുമായി കളിക്കേണ്ടി വന്നെങ്കിലും മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ഡിഫന്‍സര്‍ പോര്‍വെനീര്‍ ജയിക്കുകയും ചെയ്തു.