LiveTV

Live

Sports

പുലര്‍ച്ചെ രണ്ട് മണിക്ക് ക്രിക്കറ്റ് കളിക്കാനാകില്ലെന്ന് കോള്‍ട്ടര്‍ നൈല്‍

പുലര്‍ച്ചെ രണ്ട് മണിക്ക് ക്രിക്കറ്റ് കളിക്കാനാകില്ലെന്ന് കോള്‍ട്ടര്‍ നൈല്‍
Summary
12.50 കട്ട് ഓഫ് ടൈം ആയി നിശ്ചയിച്ചിരുന്നതിനാല്‍ ഏവരും സന്തോഷത്തിലായിരുന്നു. എന്നാല്‍ 12.45ന് പിച്ച് പരിശോധനക്ക് അമ്പയര്‍മാര്‍ ഇറങ്ങിയതോടെ ഏവരും ആശങ്കയിലായി. എനിക്ക് കളിക്കാനാകില്ലെന്ന്

‌‌മഴ കളിച്ച കൊല്‍ക്കൊത്ത - ഹൈദരാബാദ് ഐപിഎല്‍ പ്ലേഓഫ് മത്സരം പുലര്‍ച്ചെ നടന്നതിനെതിരെ ആഞ്ഞടിച്ച് കൊല്‍ക്കൊത്ത താരം കോള്‍ട്ടര്‍ നൈല്‍. പുലര്‍ച്ചെ രണ്ട് മണി ക്രിക്കറ്റ് കളിക്കാനുള്ള നേരമല്ലെന്നും ഇത് പരിഹരിക്കേണ്ട വിഷയമാണെന്നും താരം തുറന്നടിച്ചു 12.50 കട്ട് ഓഫ് ടൈം ആയി നിശ്ചയിച്ചിരുന്നതിനാല്‍ ഏവരും സന്തോഷത്തിലായിരുന്നു. എന്നാല്‍ 12.45ന് പിച്ച് പരിശോധനക്ക് അമ്പയര്‍മാര്‍ ഇറങ്ങിയതോടെ ഏവരും ആശങ്കയിലായി. എനിക്ക് കളിക്കാനാകില്ലെന്ന് ഏവരും പറയാതെ പറയുന്നതു പോലെ. ഇക്കാര്യത്തില്‍ നിയമങ്ങളില്‍ മാറ്റം വേണമെങ്കില്‍ അത് നേക്കേണ്ടതുണ്ട്. പറഞ്ഞു വരുന്നത് സമയം രണ്ട് മണിയായിരുന്നു, ആ സമയത്ത് ആര്‍ക്കും ക്രിക്കറ്റ് കളിക്കാനാകില്ലെന്നാണ് - നൈല്‍ പറഞ്ഞു,

കൊല്‍ക്കത്ത മത്സരം സ്വന്തമാക്കിയെങ്കിലും പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് റിസര്‍വ് ദിവസം അനുവദിക്കേണ്ടതാണെന്ന അഭിപ്രായം ടീം ഉടമയും ബോളിവുഡ് താരവുമായ കിങ് ഖാനും പ്രകടമാക്കി. ജയിച്ചെങ്കിലും മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയ ഹൈദരാബാദ് ടീമിനൊപ്പമാണ് തന്‍റെ മനസെന്ന് കൊല്‍ക്കൊത്ത നായകന്‍ ഗൌതം ഗംഭീറും ട്വീറ്റ് ചെയ്തു