LiveTV

Live

Sports

ഓട്ടോഗ്രാഫിനായി മത്സരം തടസപ്പെടുത്തി റെയ്ന ആരാധകന്‍

ഓട്ടോഗ്രാഫിനായി മത്സരം തടസപ്പെടുത്തി റെയ്ന ആരാധകന്‍
Summary
ഡല്‍ഹി ബാറ്റ് ചെയ്യുന്പോഴായിരുന്നു റെയ്നയുടെ പേരുള്ള ജേഴ്സി അണിഞ്ഞ ആരാധകന്‍ ഗ്രൌണ്ടിലേക്ക് ഓടിയെത്തിയത്. സെക്യൂരിറ്റിക്കാര്‍ ഇടപെടുന്നതിന് മുന്പു തന്നെ റെയ്നക്ക് മുന്നിലെത്തി മുട്ടുകുത്തിയ ആരാധകന്‍ ഓട്ടോഗ്രാഫിനായി ...

ബിസിസിഐയുടെ കണക്കുകളില്‍ അടുത്തിടെയായി ഒട്ടും ഇടം കാണാത്ത കളിക്കാരനാണ് സുരേഷ് റെയ്ന. ബിസിസിഐ കരാര്‍ നല്‍കിയ താരങ്ങളുടെ പട്ടികയില്‍ ഇടംകണ്ടെത്താതിരുന്ന റെയ്ന ചാന്പ്യന്‍സ് ട്രോഫിക്കുള്ള പതിനഞ്ചംഗ ടീമിലും എത്തിയില്ല. കളി നിയന്ത്രിക്കുന്നവരുടെ ഇഷ്ടക്കാരുടെ പട്ടികയിലില്ലെങ്കിലും ആരാധകരെ സംബന്ധിച്ചിടത്തോളം റെയ്ന പ്രിയങ്കരനാണ്. ഡല്‍ഹിക്കെതിരെ ഗുജറാത്ത് ടീം ഇന്നലെ ഐപിഎല്ലില്‍ ഇറങ്ങിയപ്പോഴും ഈ ആരാധനയുടെ ആഴം കായിക ലോകം അറിഞ്ഞു. മത്സരം തന്നെ ചെറിയൊരു ഇടവേളക്ക് നിര്‍ത്തിവയ്ക്കാന്‍ പ്രേരിപ്പിച്ച് റെയ്നയുടെ ഒരു ആരാധകന്‍ പ്രിയ താരത്തിന്‍റെ ഓട്ടോഗ്രാഫിനായി മൈതാനം കയ്യേറി.

ഡല്‍ഹി ബാറ്റ് ചെയ്യുന്പോഴായിരുന്നു റെയ്നയുടെ പേരുള്ള ജേഴ്സി അണിഞ്ഞ ആരാധകന്‍ ഗ്രൌണ്ടിലേക്ക് ഓടിയെത്തിയത്. സെക്യൂരിറ്റിക്കാര്‍ ഇടപെടുന്നതിന് മുന്പു തന്നെ റെയ്നക്ക് മുന്നിലെത്തി മുട്ടുകുത്തിയ ആരാധകന്‍ ഓട്ടോഗ്രാഫിനായി പേപ്പറും പേനയും നീട്ടി. ഇതോടെ മത്സരം തത്ക്കാലത്തേക്ക് തടസപ്പെട്ടു. റെയ്ന തന്നെ ആരാധകരനെ ആശ്വസിപ്പിച്ച് തിരികെ അയച്ചു.