LiveTV

Live

Sports

സച്ചിന്‍... സച്ചിന്‍... വിളി ആദ്യം കേട്ടത് ഇന്ത്യന്‍ ആരാധകരില്‍ നിന്നല്ലെന്ന് സച്ചിന്‍

സച്ചിന്‍... സച്ചിന്‍... വിളി ആദ്യം കേട്ടത് ഇന്ത്യന്‍ ആരാധകരില്‍ നിന്നല്ലെന്ന് സച്ചിന്‍
Summary
സച്ചിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഗാലറികളില്‍ നിന്ന് ഉയരുന്ന സച്ചിന്‍... സച്ചിന്‍ വിളികളായിരിക്കും പലരുടേയും മനസിലേക്ക് ഓടിയെത്തുക. ഗാലറികളെ ത്രസിപ്പിച്ച ഈ സച്ചിന്‍... സച്ചിന്‍ വിളികള്‍ ആദ്യം കേട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളില്‍ നിന്നല്ലെന്നാണ് സച്ചിന്‍ വ്യക്തമാക്കിയിരിക്കുന്നത്...

2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും മാസ്റ്റര്‍ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കല്‍ക്ക് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലുള്ള സ്ഥാനത്തില്‍ മാറ്റമുണ്ടായിട്ടില്ല. സച്ചിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഗാലറികളില്‍ നിന്ന് ഉയരുന്ന സച്ചിന്‍... സച്ചിന്‍ വിളികളായിരിക്കും പലരുടേയും മനസിലേക്ക് ഓടിയെത്തുക. ഗാലറികളെ ത്രസിപ്പിച്ച ഈ സച്ചിന്‍... സച്ചിന്‍ വിളികള്‍ ആദ്യം കേട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളില്‍ നിന്നല്ലെന്നാണ് സച്ചിന്‍ വ്യക്തമാക്കിയിരിക്കുന്നത്.

താന്‍ കളി അവസാനിപ്പിച്ച ശേഷം ആ സച്ചിന്‍... സച്ചിന്‍... വിളി കേള്‍ക്കാനാകില്ലെന്നാണ് കരുതിയതെന്നും. എന്നാല്‍ ആ ആരവം തിയേറ്ററില്‍ നിന്നും കേള്‍ക്കാന്‍ കഴിയുമെന്നതില്‍ സന്തോഷവാനാണെന്നും സച്ചിന്‍ പറയുന്നു. സച്ചിനെക്കുറിച്ചുള്ള സിനിമയായ സച്ചിന്‍, എ ബില്ല്യണ്‍ ഡ്രീംസ് എന്ന സിനിമയിലെ ഗാനം എആര്‍ റഹ്മനുമൊന്നിച്ച് പുറത്തിറക്കിയപ്പോഴായിരുന്നു സച്ചിന്റെ പ്രതികരണം.

എപ്പോഴായിരുന്നു ആദ്യം സച്ചിന്‍... സച്ചിന്‍ എന്ന വിളി ക്രിക്കറ്റ് കളിക്കിടെ കേട്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വതസിദ്ധമായ കുസൃതിയില്‍ സച്ചിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'സത്യത്തില്‍ സച്ചിന്‍, സച്ചിന്‍ വിളി ആദ്യം തുടങ്ങിയത് എന്റെ അമ്മയാണ്. വീടിന് താഴെ കളിക്കാന്‍ പോകുമ്പോള്‍ ബാല്‍ക്കണിയില്‍ നിന്ന് അമ്മ വിളിച്ചാണ് ആദ്യം ആ വിളി കേള്‍ക്കുന്നത്. നാലോ അഞ്ചോ വയസുള്ളപ്പോഴായിരുന്നു ആദ്യമായി ആ വിളി കേട്ടത് ഓര്‍ക്കുന്നത്. ടെന്നിസ് റാക്കറ്റുകൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും പന്ത് അടിച്ചകറ്റുന്നതായിരുന്നു അക്കാലത്തെ പ്രധാന വിനോദം'