LiveTV

Live

Sports

പന്ത് പറഞ്ഞു, സഞ്ജു അടിച്ചു

പന്ത് പറഞ്ഞു, സഞ്ജു അടിച്ചു
Summary
മലയാളി താരം സഞ്ജു സാംസണെ വാഴ്‍ത്തുകയാണ് ഇന്ന് ക്രിക്കറ്റ് ലോകം.

മലയാളി താരം സഞ്ജു സാംസണെ വാഴ്‍ത്തുകയാണ് ഇന്ന് ക്രിക്കറ്റ് ലോകം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണ് സഞ്ജുവിന്‍റെ ബാറ്റില്‍ നിന്നു പിറന്നത്. ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തില്‍ കാണികള്‍ക്കിടയിലേക്ക് സഞ്ജു പന്ത് പായിച്ചത് ഒന്നോ രണ്ടോ തവണയല്ല, ഏഴു തവണ. 31 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത സഞ്ജു, കൂടുതല്‍ റണ്‍സ് നേടിയതും സിക്സറില്‍ നിന്ന്.

പന്ത് പറഞ്ഞു, സഞ്ജു അടിച്ചു

ബാറ്റിങ് വെടിക്കെട്ടില്‍ റിഷഭ് പന്താണ് സഞ്ജുവിന് മാതൃക കാട്ടിയത്. 9 സിക്സറും 6 ബൌണ്ടറിയുമായി 97 റണ്‍സ് അടിച്ചുകൂട്ടിയ പന്തിന്‍റെ ഉപദേശമാണ് സഞ്ജുവിനെയും എതിരാളികളെ തുടര്‍ച്ചയായി അതിര്‍ത്തി കടത്താന്‍ പ്രേരിപ്പിച്ചത്. ''ഞാന്‍ മികച്ച രീതിയിലാണ് ഇന്നിങ്സ് തുടങ്ങിയത്. ഒരോവറില്‍ തന്നെ രണ്ടു സിക്സറുകള്‍ പറത്തിയ ശേഷം ഒരു സിംഗിള്‍ എടുക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. ഈ സമയം പന്ത് എന്‍റെ അടുത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു, അധികം ആലോചിച്ച് തല പുകക്കേണ്ട, ആക്രമിച്ചു കളിച്ചോളൂ... പന്തിന്‍റെ ഈ വാക്കുകളാണ് എനിക്ക് ഏറ്റവും പ്രചോദനമായത്. പിന്നീടങ്ങോട്ട് പന്തിനൊപ്പം ആസ്വദിച്ച് കളിക്കുകയായിരുന്നു'' - സഞ്ജു പറഞ്ഞു.