LiveTV

Live

Sports

ഒരേ ടീമിനു വേണ്ടി അര്‍ധ ശതകം തികച്ച്‌ അച്ഛനും മകനും 

ഒരേ ടീമിനു വേണ്ടി അര്‍ധ ശതകം തികച്ച്‌ അച്ഛനും മകനും 
Summary
അച്ഛനെ എല്ലാവര്‍ക്കും അറിയാം, മുന്‍ വെസ്റ്റ്‌ഇന്‍ഡീസ്‌ താരം ശിവനാരായണ്‍ ചന്ദ്രപോള്‍. മകന്‍ തേജ്‌നാരായണനാണ്‌ പുതുമുഖം

ഒരേ ടീമിന്‌ വേണ്ടി അര്‍ധ ശതകം പിന്നിട്ട്‌ അച്ഛനും മകനും. അച്ഛനെ എല്ലാവര്‍ക്കും അറിയാം, മുന്‍ വെസ്റ്റ്‌ഇന്‍ഡീസ്‌ താരം ശിവനാരായണ്‍ ചന്ദ്രപോള്‍. മകന്‍ തേജ്‌നാരായണനാണ്‌ പുതുമുഖം. വെസ്റ്റ്‌ ഇന്‍ഡീസ്‌ ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റ്‌ മത്സരത്തിലാണ്‌ ഈയൊരു അപൂര്‍വ കൂട്ടുകെട്ട്‌ പിറന്നത്‌. ജമൈക്കയും ഗയാനയും തമ്മിലായിരുന്നു മത്സം. ഗയാനക്ക്‌ വേണ്ടിയായിരുന്നു അച്ഛനും മകനും ബാറ്റേന്തിയത്‌. ഓപ്പണറായി ഇറങ്ങിയ തേജ്‌ നാരായണ്‍ 58 റണ്‍സാണ്‌ നേടിയത്‌. മൂന്നാമനായി ഇറങ്ങിയ ശിവനാരായണ്‍ ചന്ദ്രപോള്‍ 57 റണ്‍സും സ്വന്തമാക്കി. നാലാം വിക്കറ്റില്‍ 38 റണ്‍സിന്റെ കൂട്ടുകെട്ടും ഇവര്‍ പടുത്തുയര്‍ത്തി. അച്ഛനെപ്പോലെ മകനും കൂറ്റനടിക്കാരനല്ലെന്നാണ്‌ വ്യക്തമാകുന്നത്‌.

ഈ മത്സരത്തില്‍ 200 പന്തില്‍ നിന്നാണ്‌ തേജ്‌ 58 റണ്‍സ്‌ കണ്ടെത്തിയത്‌. ചന്ദ്രപോള്‍ പതിവ്‌ ശൈലിയില്‍ തന്നെ 147 പന്തില്‍ നിന്നാണ്‌ 57 നേടിയത്‌. ചന്ദ്രപോളിന്റെ പിന്‍ഗാമിയായി വെസ്റ്റ്‌ ഇന്‍ഡീസ്‌ ടീമില്‍ ഇടം നേടാനാണ്‌ തേജിന്റെയും ശ്രമം. വെസ്റ്റ്‌ ഇന്‍ഡീസ്‌ അണ്ടര്‍ 19 ടീമില്‍ തേജ്‌ കളിച്ചിട്ടുണ്ട്‌. നേരത്തെയും ഇരുവരും ഒരു പ്രാദേശിക മത്സരത്തില്‍ ഒരുമിച്ച്‌ കളിച്ചിട്ടുണ്ട്‌. ക്രിക്കറ്റില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന്‌ ബാറ്റെടുത്തവരും പന്തെടുത്തവരും നിരവധിയാണ്‌. എന്നാല്‍ രണ്ടു പേരും സംഘമിക്കുന്ന മുഹൂര്‍ത്തങ്ങള്‍ അപൂര്‍വമായെ സംഭവിക്കാറുള്ളൂ. ന്യൂസിലാന്‍ഡിന്റെ വാള്‍ട്ടര്‍ ഹഡ്‌ലിയും മകന്‍ റിച്ചാര്‍ഡ്‌ ഹഡ്‌ലിയും ഇന്ത്യയുടെ സുനില്‍ ഗവാസ്‌കറും മകന്‍ റോഹന്‍ ഗവാസ്‌കറും ഒരെ ടീമിനായി കളിച്ചവരാണ്‌.