LiveTV

Live

Sports

ട്വന്‍റി20 മത്സരത്തില്‍ 300 അടിച്ച് ഡല്‍ഹി താരം

ട്വന്‍റി20 മത്സരത്തില്‍ 300 അടിച്ച് ഡല്‍ഹി താരം
Summary
അഹ്‍ലാവത് അവസാന ഓവറില്‍ മാത്രം നേടിയത് 34 റണ്‍സാണ്. ഇതില്‍ അവസാന അഞ്ച് പന്തുകളും പന്ത് അതിര്‍ത്തി കടന്ന് കാണികളിലേക്ക് എത്തി. അവസാന രണ്ട് ഓവറുകള്‍ക്കുള്ളില്‍ 250 ല്‍ നിന്നും 300

ട്വന്‍റി20 മത്സരത്തില്‍ 300 റണ്‍സ് നേടി റെക്കോഡിട്ട് 21കാരനായ ഡല്‍ഹി താരം. മോഹിത് അഹ്‍ലാവത് എന്ന കൌമാര പ്രതിഭയാണ് ഒരു പ്രാദേശിക മത്സരത്തില്‍ 72 പന്തുകളില്‍ നിന്ന് 300 ലേക്ക് കുതിച്ചത്. 39 സിക്സറുകളും 14 ബൌണ്ടറികളും അടങ്ങിയതായിരുന്നു ആ തീപ്പൊരി പ്രകടനം. 300 റണ്‍സെടുക്കാന്‍ ഇന്നിങ്സിലെ അവസാന മൂന്ന് പന്തുകളില്‍ 18 റണ്‍സ് നേടേണ്ടിയിരുന്ന അഹ്‍ലാവത് മൂന്ന് പടുകൂറ്റന്‍ സിക്സറുകളിലൂടെ ആ നേട്ടം സ്വന്തമാക്കി. കുട്ടിക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീം 300 റണ്‍ നേടിയിട്ടില്ല. 263 റണ്‍സാണ് ഉയര്‍ന്ന ടീം സ്കോര്‍. ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ് ബംഗളൂരുവും ഓസീസ് ടീമുമാണ് നേരത്തെ ഈ സ്കോര്‍ നേടിയിട്ടുള്ളത്.

ട്വന്‍റി20 മത്സരത്തില്‍ 300 അടിച്ച് ഡല്‍ഹി താരം

പ്രൊഫണഷല്‍ ക്രിക്കറ്റില്‍ ട്വന്‍റി20 മത്സരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ 175 റണ്‍സാണ്. ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനായി കരീബിയന്‍ താരം ഗെയിലാണ് 66 പന്തുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലാകട്ടെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ആരോണ്‍ ഫിഞ്ചിന്‍റെ പേരിലാണ്. 63 പന്തുകളില്‍ നിന്നാണ് ഇംഗ്ലണ്ടിനെതിരെ ഓസീസ് താരം 156 റണ്‍സ് നേടിയിരുന്നത്..

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ അഹ്‍ലാവത് അവസാന ഓവറില്‍ മാത്രം നേടിയത് 34 റണ്‍സാണ്. ഇതില്‍ അവസാന അഞ്ച് പന്തുകളും പന്ത് അതിര്‍ത്തി കടന്ന് കാണികളിലേക്ക് എത്തി. അവസാന രണ്ട് ഓവറുകള്‍ക്കുള്ളില്‍ 250 ല്‍ നിന്നും 300 എന്ന മാന്ത്രിക നേട്ടത്തിലേക്ക് കൌമാര താരത്തെ എത്തിച്ചതും ഈ വെടിക്കെട്ടാണ്.