LiveTV

Live

Sports

ട്വന്റി 20 കോഹ്ലി ഒന്നാം റാങ്ക് നിലനിര്‍ത്തി

ട്വന്റി 20 കോഹ്ലി ഒന്നാം റാങ്ക് നിലനിര്‍ത്തി
Summary
ടെസ്റ്റില്‍ രണ്ടാമതും ഏകദിനത്തില്‍ മൂന്നാം സ്ഥാനത്തുമുള്ള കോഹ്ലി ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും ആദ്യ അഞ്ചില്‍ ഇടംനേടി...

ഐസിസി ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാംസ്ഥാനം നിലനിര്‍ത്തി. ആസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ടെസ്റ്റില്‍ രണ്ടാമതും ഏകദിനത്തില്‍ മൂന്നാം സ്ഥാനത്തുമുള്ള കോഹ്ലി ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും ആദ്യ അഞ്ചില്‍ ഇടംനേടുന്ന താരമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ജോ റൂട്ട് രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ കെ.എല്‍. രാഹുല്‍ പതിനഞ്ചാം സ്ഥാനം സ്വന്തമാക്കി. ബൗളര്‍മാരുടെ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു. പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തും ആര്‍. അശ്വിന്‍ എട്ടാം സ്ഥാനത്തുമെത്തി. ആശിഷ് നെഹ്‌റ ഇരുപത്തിനാലാം സ്ഥാനത്താണ്.