LiveTV

Live

Sports

എന്തായിരുന്നു ധോണി എന്ന നായകന്‍ - വീഡിയോ കാണാം

എന്തായിരുന്നു ധോണി എന്ന നായകന്‍ - വീഡിയോ കാണാം
Summary
എന്തായിരുന്നു ധോണി എന്ന നായകന്‍ - വീഡിയോ കാണാം

മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ അത്ര എളുപ്പമല്ലാത്ത ഒരു പിടി നേട്ടങ്ങളുമായാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. പ്രഥമ ട്വന്‍റി20 ലോകകപ്പ് കിരീടത്തിലേക്ക് ധോണിയുടെ യുവ ഇന്ത്യന്‍ പട നടന്നടുത്തത് സാധ്യതാ കണക്കുകളെ തകിടം മറിച്ചായിരുന്നു. 2011 ലെ ഏകദിന ലോകകപ്പില്‍ ധോണിപ്പട ജയിച്ചു കയറുന്പോള്‍ അത് ആരാധക പ്രതീക്ഷകളുടെ പ്രതിഫലനം മാത്രമായിരുന്നു. ഐസിസി ചാന്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ധോണി വലിയ നേട്ടങ്ങളുടെ തന്പുരാനായി. ഏകദിന, ട്വന്‍റി20 ക്രിക്കറ്റിലെ എണ്ണം പറഞ്ഞ മൂന്ന് കിരീടങ്ങള്‍ക്ക് മോടി പകര്‍ന്ന് 2016ലെ ഏഷ്യാ കപ്പ് ട്വന്‍റി20 കിരീടവും ടീം ഇന്ത്യ നേടി.

ഏകദിന, ട്വന്‍റി20 നായകനെന്ന നിലയിലുള്ള ധോണിയുടെ റെക്കോഡുകള്‍ നോക്കാം.