LiveTV

Live

Sports

ഭുവനേശ്വര്‍ കുമാറെറിഞ്ഞ പന്ത് തട്ടി അന്പയറിന് പരിക്ക്

 ഭുവനേശ്വര്‍ കുമാറെറിഞ്ഞ പന്ത് തട്ടി അന്പയറിന് പരിക്ക്
Summary
കീപ്പര്‍ പട്ടേലിനടുത്തേക്ക് എത്താതിരുന്ന പന്ത് അമ്പയര്‍ പോള്‍ റാഫേലിന്‍റെ തലയില്‍ ഇടിക്കുകയായിരുന്നു. പിന്തിരിഞ്ഞു നില്‍ക്കുകയായിരുന്നതിനാല്‍ പന്തിന്‍റെ ഗതി മനസിലാക്കാന്‍.....

ഇന്ത്യന്‍ താരം ഭുവനേശ്വര്‍കുമാര്‍ ഫീല്‍ഡിംഗിനിടെ വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞു കൊടുത്ത പന്ത് തലയ്ക്കടിച്ച് അന്പയര്‍ക്ക് പരിക്ക്. ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനമായ ഇന്ന് ഇംഗ്ലണ്ട് ഇന്നിങ്സിന്‍റെ 49ാമത് ഓവറിലാണ് സംഭവം. അശ്വിന്‍റെ പന്ത് സ്ക്വയര്‍ ലെഗ് ഭാഗത്തേക്ക് ഇംഗ്ലണ്ടിന്‍റെ പുതിയ ഓപ്പണര്‍ ജെന്നിങ്സ് തിരിച്ചുവിട്ടു, പന്ത് ഫീല്‍ഡ് ചെയ്ത ഭുവനേശ്വര്‍ വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞു കൊടുത്തെങ്കിലും വേഗത കുറവായതിനാല്‍ കീപ്പര്‍ പട്ടേലിനടുത്തേക്ക് എത്താതിരുന്ന പന്ത് അമ്പയര്‍ പോള്‍ റാഫേലിന്‍റെ തലയില്‍ ഇടിക്കുകയായിരുന്നു. പിന്തിരിഞ്ഞു നില്‍ക്കുകയായിരുന്നതിനാല്‍ പന്തിന്‍റെ ഗതി മനസിലാക്കാന്‍ റാഫേലിന് കഴിഞ്ഞതുമില്ല

 ഭുവനേശ്വര്‍ കുമാറെറിഞ്ഞ പന്ത് തട്ടി അന്പയറിന് പരിക്ക്

, തളര്‍ന്നു വീണ റാഫേലിന് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ലെങ്കിലും മത്സരം നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഗ്രൌണ്ടില്‍ വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ റാഫേലിനെ പിന്നീട് പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. മൂന്നാം അന്പയറായ മേരിയസ് ഇറാമസാണ് റാഫേലിന്‍റെ സ്ഥാനത്ത് മത്സരം നിയന്ത്രിക്കുന്നത്.