LiveTV

Live

Sports

അവസാന മിനുറ്റിലെ ഗോളിലൂടെ ബാഴ്സക്കെതിരെ സമനില പിടിച്ച് റയല്‍

അവസാന മിനുറ്റിലെ ഗോളിലൂടെ ബാഴ്സക്കെതിരെ സമനില പിടിച്ച് റയല്‍
Summary
ലൂയി സുവാരസിലൂടെ ബാഴ്‌സ ഗോള്‍ നേടിയപ്പോള്‍ 90 ആം മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെയായിരുന്നു റയലിന്റെ സമനില ഗോള്‍.

സീസണിലെ ആദ്യ എല്‍ക്ലാസികോ പോരാട്ടം സമനിലയില്‍. റയല്‍ മാഡ്രിഡ് ബാഴ്‌സലോണ മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ലൂയി സുവാരസിലൂടെ ബാഴ്‌സ ഗോള്‍ നേടിയപ്പോള്‍ 90 ആം മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെയായിരുന്നു റയലിന്റെ സമനില ഗോള്‍.

അവേശം നിറഞ്ഞ ആദ്യ പകുതി. പക്ഷേ ഗോള്‍ അന്യം നിന്നു. രണ്ടാം പകുതിയില്‍ മെസ്സി സുവാരസ് നെയ്മര്‍ സംഖ്യം തകര്‍പ്പന്‍ ഫോമിലേക്ക് എത്തിയതോടെ ബാഴ്‌സയുടെ മുന്നേറ്റം. നിരന്തരമായി റയലിന്റെ ഗോള്‍ മുഖത്ത് അപകട ഭീഷണി ഉയര്‍ത്തിയ ബാഴ്‌സലോണ. 53 ആം മിനിറ്റില്‍ നെയ്മറുടെ തകര്‍പ്പന്‍ ഫ്രീകിക്കില്‍ ഹെഡ് ചെയ്ത് സുവാരസ് റയലിന്റെ വല കുലുക്കി.

ഗോള്‍ മടക്കാന്‍ റെയല്‍ ശ്രമിക്കുന്നതിനിടയിലും ബാഴ്‌സ ആക്രമണം ശക്തമാക്കി. പരിക്കിനെ തുടര്‍ന്ന് ആറാഴ്ച കളത്തിലിറങ്ങാതെ വിട്ടു നിന്ന ഇനിയസ്റ്റ കൂടി എത്തിയതോടെ ബാഴ്‌സയുടെ മുന്നേറ്റങ്ങള്‍ക്ക് കരുത്തായി മാറി. എന്നാല്‍ മത്സരം 90 മിനിറ്റിലേക്ക് കടക്കവേ സെര്‍ജിയോ റാമോസിന്റെ ഹെഡറിലൂടെ റയല്‍ സമനില പിടിച്ചു.

മത്സരം സമനിലയില്‍ കലാശിച്ചതോടെ പോയിന്റ് നിലയില്‍ ബാഴ്‌സയേക്കാള്‍ റയല്‍ മാഡ്രിഡ് ആറ് പോയിന്റ് മുന്നിലാണ്.