LiveTV

Live

Sports

സാഹ ധോണിക്ക് പഠിച്ചപ്പോള്‍

സാഹ ധോണിക്ക് പഠിച്ചപ്പോള്‍
Summary
ഇംഗ്ലണ്ട് ഇന്നിങ്സിലെ ഇരുപത്തിയൊന്നാം ഓവറിലെ അവസാന പന്തിലാണ് ധോണി ശൈലിയിലുള്ള ബാക്ക് ഫ്ലിക്കിലൂടെ സാഹ കൌമാര പ്രതിഭ ഹമീദിനെ റണ്‍ ഔട്ടാക്കിയത്...

വിക്കറ്റിനു പിന്നിലെ മിന്നല്‍ പ്രകടനങ്ങളുടെ കാര്യത്തില്‍ അഗ്രഗണ്യനാണ് ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി അരങ്ങൊഴിഞ്ഞ ശേഷം ടീമിലെത്തിയ വൃദ്ധിമാന്‍ സാഹ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ധോണി എന്ന അതികായന്‍റെ പിന്‍ഗാമി എന്ന വിശേഷണം തന്നെയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സാഹയുടെ ധോണി സ്റ്റൈല്‍ പ്രകടനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായി മാറികഴിഞ്ഞു. ഇംഗ്ലണ്ട് ഇന്നിങ്സിലെ ഇരുപത്തിയൊന്നാം ഓവറിലെ അവസാന പന്തിലാണ് ധോണി ശൈലിയിലുള്ള ബാക്ക് ഫ്ലിക്കിലൂടെ സാഹ കൌമാര പ്രതിഭ ഹമീദിനെ റണ്‍ ഔട്ടാക്കിയത്. ഹമീദും റൂട്ടും തമ്മിലുള്ള ആശയക്കുഴപ്പവും ഔട്ടാകലിനു പിന്നിലെ പ്രധാന ഘടമായെങ്കിലും സന്ദര്‍ഭോചിതമായി സാഹ കൈകൊണ്ട നിലപാടും നിര്‍ണായകമായി. ജയന്ത് യാദവ് എറിഞ്ഞുകൊടുത്ത പന്ത് വിക്കറ്റിന് മുന്നില്‍ നിന്ന് ശേഖരിച്ച് സ്റ്റമ്പ് ഇളക്കാനുള്ള നിലയിലായിരുന്നില്ല സാഹ. പിന്നെ അവശേഷിക്കുന്ന ഏക മാര്‍ഗം സ്റ്റമ്പിലേക്ക് പന്തിനെ വഴിതിരിച്ചു വിടുക എന്നതുമാത്രമായിരുന്നു. സമയമൊട്ടും കളയാതെ മനോഹരമായി തന്നെ സാഹ അത് നടപ്പിലാക്കുകയും ചെയ്തു.

വീഡിയോ കാണാം.

VIDEO: When Saha does a MS Dhoni #INDvENG http://www.bcci.tv/videos/id/3246/saha-does-a-dhoni

Posted by Indian Cricket Team on Friday, November 18, 2016