LiveTV

Live

Sports

വെള്ളവും വൈദ്യുതിയുമില്ലാതെ ദക്ഷിണമേഖലാ സ്കൂള്‍ ഗെയിംസ് സമാപിച്ചു

വെള്ളവും വൈദ്യുതിയുമില്ലാതെ ദക്ഷിണമേഖലാ സ്കൂള്‍ ഗെയിംസ് സമാപിച്ചു
Summary
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ കായിക താരങ്ങളാണ് കൊല്ലത്ത് നടന്ന ദക്ഷിണമേഖലാസ്കൂള്‍ ഗെയിംസില്‍ മാറ്റുരച്ചത്.

കൊല്ലത്ത് നടന്ന ദക്ഷിണമേഖലാ സ്കൂള്‍ ഗെയിംസില്‍ തിരുവനന്തപുരം ജില്ലക്ക് ആധിപത്യം. ഗെയിംസ് ഇന്ന് സമാപിച്ചു. പ്രധാന വേദിയില്‍ വൈദ്യുതിയും വെള്ളവും എത്തിക്കാനാകാത്തത് ഗെയിംസിന്റെ ശോഭ കെടുത്തി.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ കായിക താരങ്ങളാണ് കൊല്ലത്ത് നടന്ന ദക്ഷിണമേഖലാസ്കൂള്‍ ഗെയിംസില്‍ മാറ്റുരച്ചത്. 12 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ 3000ത്തിലധികം കായികതാരങ്ങള്‍ പങ്കെടുത്തു.മത്സരങ്ങളില്‍ ആദ്യമൂന്ന് സ്ഥാനം നേടിയവര്‍ സംസ്ഥാന ഗെയിംസിലേക്ക് യോഗ്യത നേടി. ദേശീയ ഗെയിംസിലേക്കുള്ള താരങ്ങളുടെ പ്രാഥമിക സെലക്ഷനും മേളയില്‍ നടന്നു. ഫുട്ബോള്‍, ഖോഖോ, ടെന്നീസ് തുടങ്ങിയ മത്സരങ്ങളില്‍ തിരുവനന്തപുരം ജില്ലയുടെ ആധിപത്യമായിരുന്നു. കബഡിയില്‍ കൊല്ലവും ബാസ്കറ്റ്ബോളില്‍ കോട്ടയവും ടേബിള്‍ ടെന്നീസില്‍ ഇടുക്കിയും ഒന്നാംസ്ഥാനത്തെത്തി. ഗെയിംസിന്റെ പ്രധാന വേദിയായ ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കുന്നതിന് അധികൃതര്‍ വരുത്തിയ വീഴ്ച താരങ്ങളെ വലച്ചു. ബില്ലടക്കാത്തതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സ്റ്റേഡിയത്തിലേക്കുള്ള കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു.