LiveTV

Live

Sports

കൊഹ്‍ലിയും ഇന്ത്യയും ഒന്നാം സ്ഥാനത്ത്

കൊഹ്‍ലിയും ഇന്ത്യയും ഒന്നാം സ്ഥാനത്ത്
Summary
ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന് മുമ്പ് ഫിഞ്ചിനെക്കാള്‍ 24 പോയിന്‍റ് പിന്നിലായിരുന്ന കൊഹ്‍ലി ഇപ്പോള്‍ 68 പോയിന്‍റ് ലീഡ് നേടിയിട്ടുണ്ട്.
കൊഹ്‍ലിയും ഇന്ത്യയും ഒന്നാം സ്ഥാനത്ത്

ഓസീസിനെതിരെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ഇന്നിങ്സ് കെട്ടഴിച്ച വിരാട് കൊഹ്‍ലി ട്വന്‍റി20 ബാറ്റിങ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തായിരുന്നു ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കൊഹ്‍ലി ഒന്നാം സ്ഥാനത്തെത്തിയത്. ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന് മുമ്പ് ഫിഞ്ചിനെക്കാള്‍ 24 പോയിന്‍റ് പിന്നിലായിരുന്ന കൊഹ്‍ലി ഇപ്പോള്‍ 68 പോയിന്‍റ് ലീഡ് നേടിയിട്ടുണ്ട്.

ടൂര്‍ണമെന്‍റിന് മുമ്പ് ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ സ്ഥാനം നിലനിര്‍ത്തി. ബൌളിങില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെസ്റ്റിന്‍ഡീസിന്‍റെ സാമുവല്‍ ബദ്രിയാണ് ഒന്നാം സ്ഥാനത്ത്.