LiveTV

Live

Sports

"മുംബൈ പുറത്തായതിലാണോ പ്രീതി സിന്റക്ക് സന്തോഷം" 

"മുംബൈ പുറത്തായതിലാണോ പ്രീതി സിന്റക്ക് സന്തോഷം" 
Summary
പ്ലേ ഓഫ് കാണാതെ മുംബൈയും പഞ്ചാബും പുറത്തായിരുന്നു

കിങ്‌സ് ഇലവന്‍ പഞ്ചാബ് ഐ.പി.എല്‍ പ്ലേഓഫ് കാണാതെ ഇന്നലെ പുറത്തായിരുന്നു. ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ആയിരുന്നു പഞ്ചാബിന്റെ തോല്‍വി. പഞ്ചാബിന്റെ ഉടമസ്ഥരിലൊരാളായ ബോളിവുഡ് നടി പ്രീതി സിന്റ ടീം ഒഫീഷ്യല്‍സില്‍പെട്ട ഒരാളുമായി സംസാരിക്കുന്നതാണ് ഇപ്പോള്‍ ട്വിറ്ററിലെ സംസാര വിഷയം. എന്നാല്‍ എന്താണ് സംസാരിക്കുന്നത് എന്ന് വ്യക്തമല്ല.

സന്തോഷം, മുംബൈ പുറത്തായല്ലോ എന്നാണ് നടി പറയുന്നത് എന്നാണ് ആ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ അനുമാനിക്കുന്നത്. ശ്രദ്ധിച്ച് നോക്കിയാല്‍ അങ്ങനെ തോന്നുകയും ചെയ്യും. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.