LiveTV

Live

Sports

ഇങ്ങനെയൊക്കെ ടോസ് ഇടാമോ? 

ഇങ്ങനെയൊക്കെ ടോസ് ഇടാമോ? 
Summary
മത്സരത്തില്‍ ഡല്‍ഹിക്കായിരുന്നു ജയം

ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ശ്രദ്ധേയമായത് ടോസ്. ക്രിക്കറ്റില്‍ ടോസ് ഒരു നിര്‍ണ്ണായക ഘടകമാണെങ്കിലും ആര്‍ക്ക് ബാറ്റ് ഫീല്‍ഡ് എന്നതില്‍ ഒതുങ്ങാറാണ് പതിവ്. എന്നാല്‍ ഇന്നലെ ടോസും വാര്‍ത്തകളില്‍ ഇടം നേടി. ചെന്നൈക്ക് വേണ്ടി നായകന്‍ ധോണിയും ഡല്‍ഹിക്ക് വേണ്ടി ശ്രേയസ് അയ്യറുമായിരുന്നു ടോസിന് വേണ്ടി എത്തിയത്. ടോസ് ഇട്ടത് ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരായിരുന്നു. എന്നാല്‍ അയ്യരുടെ കയ്യില്‍ നിന്ന് ടോസ് വഴുതി. സാധാരണ വീഴാറുള്ള സ്ഥലത്ത് നിന്ന് മാറിയാണ് ടോസ് വീണത്. അയ്യരുടെ ഈ കൈവിട്ട കളിയില്‍ അവതാരകനും അതോടൊപ്പം ധോണിക്കും ചിരി നിയന്ത്രിക്കാനായില്ല.