LiveTV

Live

Sports

അത്‌ലറ്റികോ മാഡ്രിഡ് യൂറോപ്പ ലീഗ് ഫുട്ബോള്‍ ഫൈനലില്‍

അത്‌ലറ്റികോ മാഡ്രിഡ് യൂറോപ്പ ലീഗ് ഫുട്ബോള്‍ ഫൈനലില്‍
Summary
റെഡ് ബുള്ളിനെ തോല്‍പിച്ച് ഫ്രഞ്ച് കരുത്തരായ മാഴ്സലിയും ഫൈനലിന് യോഗ്യത നേടി

ആഴ്സണലിനെ തോല്‍പിച്ച് സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡ് യൂറോപ്പ ലീഗ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. സെമി ഫൈനലിന്റെ ഇരു പാദങ്ങളിലുമായി 2-1നാണ് അത്‍ലറ്റികോ മാഡ്രിഡ് കരുത്തരായ ആഴ്സണലിനെ മറികടന്നത്. ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അത്‌ലറ്റികോയുടെ ജയം. ഡീഗോ കോസ്റ്റയാണ് വിജയഗോള്‍ നേടിയത്. റെഡ് ബുള്ളിനെ തോല്‍പിച്ച് ഫ്രഞ്ച് കരുത്തരായ മാഴ്സലിയും ഫൈനലിന് യോഗ്യത നേടി. പതിനേഴാം തിയതിയാണ് കലാശപോരാട്ടം.