LiveTV

Live

Sports

കണക്കുകള്‍ പറയുന്നു, ഐപിഎല്ലിലെ ഏറ്റവും മികച്ച ഫോമിലാണ് ധോണി

കണക്കുകള്‍ പറയുന്നു, ഐപിഎല്ലിലെ ഏറ്റവും മികച്ച ഫോമിലാണ് ധോണി
Summary
കഴിഞ്ഞ മത്സരങ്ങളില്‍ നേരിട്ട ആദ്യ പത്തു പന്തുകളില്‍ തന്നെ ഒരു സിക്‌സെങ്കിലും ധോണി നേടിയിട്ടുണ്ട്. 

ഐപിഎല്ലില്‍ മഹേന്ദ്രസിംങ് ധോണിയുടെ സൂപ്പര്‍ ഫോം തുടരുകയാണ്. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍കിംങ്‌സിനുവേണ്ടി അവരുടെ ക്യാപ്റ്റന്‍ മുന്നില്‍ നിന്നാണ് നയിക്കുന്നത്. ഈവര്‍ഷം ഐപിഎല്ലിലെ പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയപ്പോള്‍ ധോണിയുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ വെച്ച് വിലയിരുത്തിയാല്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണാകുമിത്.

പ്രായമേറും തോറും താളം കണ്ടെത്താന്‍ വിഷമിക്കുന്നുവെന്നതായിരുന്നു ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണി നേരിട്ടിരുന്ന പ്രധാന വിമര്‍ശം. എന്നാല്‍ അത്തരമൊരു വിമര്‍ശനത്തിന് യാതൊരു സാധ്യതയുമില്ലാത്ത വിധമാണ് സീസണിലെ ധോണിയുടെ പ്രകടനം. നേരിട്ട ആദ്യ പത്തു പന്തുകളില്‍ തന്നെ ഒരു സിക്‌സെങ്കിലും ധോണി കഴിഞ്ഞ മത്സരങ്ങളില്‍ നേടിയിട്ടുണ്ട്. വിക്കറ്റിനു പിന്നിലും ധോണി അസാധാരണ പ്രകടനം തുടരുകയാണ്.

ചെന്നൈസൂപ്പര്‍കിംങ്‌സിനുവേണ്ടി മത്സരങ്ങള്‍ ജയിപ്പിച്ചെന്ന് മാത്രമല്ല അസാധാരണമായ സ്ഥിരതയും ബാറ്റിംങില്‍ ധോണി വെച്ചുപുലര്‍ത്തുന്നു. ഈ സീസണില്‍ ഇതുവരെ എട്ട് മത്സരങ്ങളില്‍ നിന്ന് 286 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. 71.50 ശരാശരിയിലും 169.23 പ്രഹരശേഷിയിലുമായിരുന്നു ഈ പ്രകടനം. അമ്പാട്ടി റായിഡുവിന്(370) പിന്നില്‍ സിഎസ്‌കെയുടെ രണ്ടാമത്തെ റണ്‍സ്‌കോററാണ് ഇപ്പോള്‍ ധോണി.

കണക്കുകള്‍ പറയുന്നു, ഐപിഎല്ലിലെ ഏറ്റവും മികച്ച ഫോമിലാണ് ധോണി

ഇതുവരെയുള്ള ഐപിഎല്ലില്‍ ഒരുസീസണില്‍ ധോണി ഏറ്റവും കൂടുതല്‍ റണ്‍സ്(461) അടിച്ചുകൂട്ടിയത് 2013ലാണ്. നാല് അര്‍ധ സെഞ്ചുറികളാണ് ആ സീസണില്‍ പിറന്നത്. ഇത്തവണ ഇതുവരെ ധോണി മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിക്കഴിഞ്ഞു. ഓരോ കളിയിലും 35.75 റണ്‍ വീതമാണ് ഈ സീസണില്‍ ധോണി നേടിയത്. അത് ധോണിയുടെ ഐപിഎല്ലിലെ ഏതൊരു സീസണിലേക്കാളും മികച്ച പ്രകടനമാണ്.

കണക്കുകള്‍ പറയുന്നു, ഐപിഎല്ലിലെ ഏറ്റവും മികച്ച ഫോമിലാണ് ധോണി

ഏതൊരു എതിര്‍ടീം ക്യാപ്റ്റന്റേയും ജീവിതം തന്നെ ദുസഹമാക്കാന്‍ ശേഷിയുള്ളയാളെന്നാണ് സഹതാരം ഹാഫ് ഡുപ്ലസി ധോണിയെ വിശേഷിപ്പിച്ചത്. അതേസമയം പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംങിന് വ്യത്യസ്ഥമായ അഭിപ്രായമാണുള്ളത്. പ്രായമൊരു ഘടകമല്ലെന്നും. ധോണിയെ പോലുള്ള താരങ്ങളില്‍ നിന്നും ഇനിയുമേറെ പ്രതീക്ഷിക്കാമെന്നുമാണ് ഫ്‌ളെമിംങ് പറഞ്ഞത്.