LiveTV

Live

Sports

സഞ്ജുവും ബേസിലും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയപ്പോള്‍

സഞ്ജുവും ബേസിലും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയപ്പോള്‍
Summary
വണ്‍ ഡൗണായി ഇറങ്ങിയ സഞ്ജു നാല് പന്തുകളില്‍ നിന്നും ഒരുറണ്‍സ് മാത്രമെടുത്ത് നില്‍ക്കുന്ന അവസരത്തിലായിരുന്നു ബേസില്‍ പന്തെറിയാനെത്തിയത്. 

ഐപിഎല്ലില്‍ തിളങ്ങി നില്‍ക്കുന്ന രണ്ട് മലയാളി താരങ്ങളാണ് സഞ്ജു സാംസണും ബേസില്‍ തമ്പിയും. ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനും രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം വേദിയായി.

രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നിംങ്‌സില്‍ മൂന്നാം ഓവറിലായിരുന്നും ബേസില്‍ തമ്പിയും സഞ്ജു സാംസണും നേര്‍ക്കു നേര്‍ വന്നത്. വണ്‍ ഡൗണായി ഇറങ്ങിയ സഞ്ജു നാല് പന്തുകളില്‍ നിന്നും ഒരുറണ്‍സ് മാത്രമെടുത്ത് നില്‍ക്കുന്ന അവസരത്തിലായിരുന്നു ബേസില്‍ പന്തെറിയാനെത്തിയത്.

ബേസിലിന്റെ ആദ്യ പന്തു തന്നെ ബൗണ്ടറി പായിച്ച് സഞ്ജു സാംസണ്‍ ക്ലാസ് വ്യക്തമാക്കി. ഗുഡ് ലെങ്ത് പന്തിനെ മനോഹരമായ ഒരു ഓഫ് ഡ്രൈവിലൂടെ സഞ്ജു നാല് റണ്‍സ് കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത പന്ത് മനോഹരമായ ഒരു കറക്കത്തോടെ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സഞ്ജു സാംസണ്‍ സിക്‌സറടിക്കുന്നത് കാണാന്‍ തന്നെ ചന്തമുണ്ടായിരുന്നു. ബേസില്‍ എറിഞ്ഞ നാലാം പന്തും ഫോര്‍ നേടി സഞ്ജു കൃത്യമായ മേല്‍ക്കൈ നേടുകയും ചെയ്തു.

ആദ്യ ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്തിട്ടും അവസാന ഓവര്‍ മനോഹരമായി എറിഞ്ഞാണ് ബേസില്‍ തമ്പി മത്സരം അവസാനിപ്പിച്ചത്. 21 റണ്‍സായിരുന്നു അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കടുത്തതെങ്കിലും ഐപിഎല്‍കാലത്ത് അസാധ്യമല്ലാത്ത വിജയലക്ഷ്യമായിരുന്നു അത്. ഒരു റണ്‍ പോലും അനാവശ്യമായി നല്‍കാതെ ഫുള്‍ ലെങ്തിലായിരുന്നു ബേസില്‍ എറിഞ്ഞത്. ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അവസാന ഓവറില്‍ കൂറ്റനടിക്കാരന്‍ ഗൗതമിന്റെ വിക്കറ്റും ബേസില്‍ നേടി.