LiveTV

Live

Sports

ഓറഞ്ച് തൊപ്പി ധരിക്കാതെ കൊഹ്‍ലി

ഓറഞ്ച് തൊപ്പി ധരിക്കാതെ കൊഹ്‍ലി
Summary
ടീം പരാജയത്തിലൂടെ കടന്നു പോകുമ്പോള്‍ ഓറഞ്ച് തൊപ്പിക്ക് അര്‍ഹനാകുക എന്നത് അത്ര പ്രധാനമല്ലെന്നും തൊപ്പി ധരിക്കാന്‍ തോന്നുന്നില്ലെന്നും ഇന്ത്യന്‍ നായകന്‍

പതിവ് തെറ്റാതെ ഐപിഎല്ലിലും മിന്നും ഫോമിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി. ക്രീസില്‍ കത്തി കയറുമ്പോഴും സ്വന്തം ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്‍റെ പരാജയ കഥ തുടരുന്നത് തെല്ലൊന്നുമല്ല കൊഹ്‍ലിയെ അസ്വസ്ഥനാക്കുന്നത്. റണ്‍വേട്ടയില്‍ ഒന്നാമനായതിന്‍റെ ഓറഞ്ച് തൊപ്പി സ്വീകരിക്കുമ്പോഴും തന്‍റെ ഉള്ളിലെ ദുഖം കൊഹ്‍ലി മറച്ചുവച്ചില്ല. ടീം പരാജയത്തിലൂടെ കടന്നു പോകുമ്പോള്‍ ഓറഞ്ച് തൊപ്പിക്ക് അര്‍ഹനാകുക എന്നത് അത്ര പ്രധാനമല്ലെന്നും തൊപ്പി ധരിക്കാന്‍ തോന്നുന്നില്ലെന്നും ഇന്ത്യന്‍ നായകന്‍ തുറന്നടിച്ചു.

ഓറഞ്ച് തൊപ്പി ധരിക്കാതെ കൊഹ്‍ലി

നാല് മത്സരങ്ങളില്‍ നിന്നും 201 റണ്‍സാണ് കൊഹ്‍ലി ടൂര്‍ണമെന്‍റില്‍ ഇതുവരെ അടിച്ചു കൂട്ടിയിട്ടുള്ളത്. മുംബൈക്കെതിരായ മത്സരത്തില്‍ പുറത്താകാതെ 92 റണ്‍ നേടിയ കൊഹ്‍ലി ഏകനായാണ് പട നയിച്ചത്.