LiveTV

Live

Sports

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിന് ബയേണ്‍ വെല്ലുവിളി

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിന് ബയേണ്‍ വെല്ലുവിളി
Summary
ആദ്യ പാദ സെമി മത്സരങ്ങള്‍ ഏപ്രില്‍ 24,25 തീയതികളിലും രണ്ടാം പാദ മത്സരങ്ങള്‍ മെയ്‍ 1,2 ദിവസങ്ങളിലും നടക്കും

ചാമ്പ്യന്‍ ലീഗ് സെമിയില്‍ റയല്‍ മഡ്രിഡ് ശക്തരായ ബയേണ്‍ മ്യൂണികിനെ നേരിടും. ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ ബാഴ്‍സയെ അട്ടിമറിച്ചെത്തിയ റോമയെ നേരിടും. ആദ്യ പാദ സെമി മത്സരങ്ങള്‍ ഏപ്രില്‍ 24,25 തീയതികളിലും രണ്ടാം പാദ മത്സരങ്ങള്‍ മെയ്‍ 1,2 ദിവസങ്ങളിലും നടക്കും.

യൂറോപ്പ ലീഗില്‍ സ്പാനിഷ് കരുത്തന്മാരായ അത്‍ലറ്റികോ മാഡ്രിഡ് ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‍സനലിലെ നേരിടും. മറ്റൊരു സെമിയില്‍ മാഴ്‍സെ സാല്‍സ്‍ബര്‍ഗിനെ നേരിടും.