LiveTV

Live

Sports

ഐ.പി.എല്‍ പതിനൊന്നാം പതിപ്പിന് ഇന്ന് തുടക്കം

ഐ.പി.എല്‍ പതിനൊന്നാം പതിപ്പിന് ഇന്ന് തുടക്കം
Summary
നി​​ല​​വി​​ലെ ചാമ്പ്യ​ന്മാ​​രാ​​യ മും​​ബൈ മൂ​​ന്നു ത​​വ​​ണ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടി​​ട്ടു​​ണ്ട്

ഐ.പി.എല്‍ പതിനൊന്നാം പതിപ്പിന് ഇന്ന് മുംബൈയില്‍ തുടക്കമാകും. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ടീം ഘടനയിലും അംപയറിങ്ങിലുമെല്ലാം ഏറെ സവിശേഷതകളുമായാണ് ഐ.പി.എല്‍ പുതിയ സീസണിനൊരുങ്ങുന്നത്. കുട്ടിക്രിക്കറ്റിന്റെ ഇന്ത്യന്‍ പൂരത്തിന് കൊടിയേറുമ്പോള്‍ ഐപിഎല്ലിലെ അതികായരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഉദ്ഘാടന മത്സരത്തില്‍ പോരിനിനിറങ്ങും.

നി​​ല​​വി​​ലെ ചാമ്പ്യ​ന്മാ​​രാ​​യ മും​​ബൈ മൂ​​ന്നു ത​​വ​​ണ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടി​​ട്ടു​​ണ്ട്. ര​​ണ്ട് വ​​ർ​​ഷ​​ത്തെ വി​​ല​​ക്കി​​നു​​ശേ​​ഷ​​മാ​​ണ് ചെ​​ന്നൈ സു​​പ്പ​​ർ കിം​​ഗ്സ് ഐ.​​പി​​.എ​​ൽ പൂ​​ര​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്നത് എന്ന സവിശേഷതയുമുണ്ട്. 2013 ലും15ലും 17ലും സ കി​​രീ​​ട​​മ​​ണി​​ഞ്ഞ മും​​ബൈ​​യെ ന​​യി​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ്. മൂ​​ന്നു ത​​വ​​ണ കി​​രീ​​ടം നേ​​ടി​​യ​​തി​​ലൂ​​ടെ ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വി​​ജ​​യി​​യാ​​യ ക്യാ​​പ്റ്റ​​നാ​​ണ് രോ​​ഹി​​ത്.

സൂ​​പ്പ​​ർ കിം​​ഗ്സാകട്ടെ ഏറ്റ​​വും അ​​ധി​​കം ത​​വ​​ണ ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന ടീ​​മാ​​ണ്. ര​​ണ്ട് ത​​വ​​ണ കി​​രീ​​ടം നേ​​ടു​​ക​​യും നാ​​ലു ത​​വ​​ണ ഫൈ​​ന​​ലി​​ൽ എ​​ത്തു​​ക​​യും ചെ​​യ്തു. ധോ​​ണി​​യാ​​ണ് ക്യാ​​പ്റ്റ​​ൻ എ​​ന്ന​​തു​​ത​​ന്നെ​​യാ​​ണ് ചെ​​ന്നൈ​​യെ വ്യ​​ത്യ​​സ്ത​​മാ​​ക്കു​​ പ്രധാന ഘടകം. ധോ​​ണി​​ക്കൊ​​പ്പം ബാ​​റ്റിം​​ഗ് ക​​രു​​ത്താ​​കാ​​ൻ മു​​ര​​ളി വി​​ജ​​യ്, സു​​രേ​​ഷ് റെ​​യ്ന, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഫാ​​ഫ് ഡു​​പ്ല​​സി തു​​ട​​ങ്ങി​​യ​​വ​​രു​​ണ്ട്. ബൗ​​ളിം​​ഗി​​ൽ ഇം​​ഗ്ലീ​​ഷ് പേ​​സ​​ർ മാ​​ർ​​ക്ക് വു​​ഡ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ ലു​​ൻ​​ഗി എ​​ൻ​​ഗി​​ഡി, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ഡ്വെ​​യ്ൻ ബ്രാ​​വോ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ സ്പി​​ന്ന​​ർ ഇ​​മ്രാ​​ൻ താ​​ഹി​​ർ, ഇ​​ന്ത്യ​​യു​​ടെ വെ​​റ്റ​​റ​​ൻ സ്പി​​ന്ന​​ർ ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ് തു​​ട​​ങ്ങി​​യ​​വ​​രാ​​ണു​​ള്ള​​ത്.

മും​​ബൈ​​യു​​ടെ ശ​​ക്തി ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ യു​​വ​​ര​​ക്ത​​ങ്ങ​​ളാ​​യ ഓ​​ൾ​​റൗ​​ണ്ട​​ർ ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ, പേ​​സ് ബൗ​​ള​​ർ ജ​​സ്പ്രീ​​ത് ബുംറ, കൃ​​നാ​​ൽ പാ​​ണ്ഡ്യ എ​​ന്നി​​വ​​രും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് വെ​​ടി​​ക്കെ​​ട്ട് താ​​രം കീറോ​​ണ്‍ പൊ​​ള്ളാ​​ർ​​ഡു​​മാ​​ണ്. ബൗ​​ളിം​​ഗി​​ൽ ശ​​ക്ത​​മാ​​യ പേ​​സ് നി​​ര​​യു​​ണ്ടെ​​ന്ന​​ത് മും​​ബൈ​​യു​​ടെ ക​​രു​​ത്താ​​യേ​​ക്കും. ബുംറയ്ക്കൊ​​പ്പം ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പാ​​റ്റ് ക​​മ്മി​​ൻ​​സ്, ബം​​ഗ്ലാദേ​​ശി​​ന്‍റെ മു​​സ്താ​​ഫി​​സു​​ർ റ​​ഹ‌്മാ​​ൻ തു​​ട​​ങ്ങി​​യ​​വ​​രും ചേ​​രു​​ന്ന​​തോ​​ടെ ആ​​തി​​ഥേ​​യ​​ർ ക​​രു​​ത്തു​​കാ​​ട്ടും.

കെട്ടിലും മട്ടിലും പുതുമകളുമായെത്തുന്ന ഈ ഐ.പി.എല്‍ സീസണ്‍ വാങ്കഡെ യുദ്ധത്തോടെ തുടക്കം കുറിക്കുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുകയാണ് ധോണിയുടെ ചെന്നൈയോ രോഹിതിന്‍റെ മുംബൈയോ എന്നറിയാന്‍.