LiveTV

Live

Sports

ഡേവിഡ് വാര്‍ണറിന് പകരക്കാരനെ കണ്ടെത്തി ഹൈദരാബാദ്  

ഡേവിഡ് വാര്‍ണറിന് പകരക്കാരനെ കണ്ടെത്തി ഹൈദരാബാദ്  
Summary
കെയിന്‍ വില്യംസണെയാണ് നായകനായി നിയമിച്ചത്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നടപടി നേരിടുന്ന ഡേവിഡ് വാര്‍ണര്‍ക്ക് പകരക്കാരനെ കണ്ടെത്തി സണ്‍ റൈസേഴ്സ് ഹൈദരാബാദ്. ഇംഗ്ലണ്ട് വെടിക്കെട്ട് ഓപ്പണര്‍ അലക്സ് ഹെയില്‍സാണ് വാര്‍ണറിന് പകരക്കാരനായി എത്തുന്നത്. നേരത്തെ പല പേരുകളും പറഞ്ഞു കേട്ടിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് ഹെയില്‍സ് ടീമിലെത്തുന്നത്.

പ്ലെയര്‍ പൂളില്‍ നിന്ന് അടിസ്ഥാന വിലയായ ഒരു കോടിക്കാണ് ഹെയില്‍സിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. നേരത്തെ വാര്‍ണറിന് പകരമായി ന്യൂസിലാന്‍ഡ് ടീമിന്‍റെ നായകന്‍ കൂടിയായ കെയിന്‍ വില്യംസണെയാണ് നായകനായി നിയമിച്ചത്. ടി20യില്‍ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ താരം കൂടിയാണ് ഹെയില്‍സ്. ഐസിസി ടി20 റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഹെയില്‍സ് ഉണ്ട്. എന്നിരുന്നാലും ലേലത്തില്‍ ഹെയില്‍സിനെ ആരും സ്വന്തമാക്കിയിരുന്നില്ല. ഇംഗ്ലണ്ടില്‍ നിന്ന് ബെന്‍ സ്റ്റോക്ക്, ജോസ് ബട്ട് ലര്‍, ക്രിസ് വോക്സ്, സാം ബില്ലിങ്സ് എന്നിവരെ വിവിധ ടീമുകള്‍ സ്വന്തമാക്കിയിരുന്നു.

ഡേവിഡ് വാര്‍ണറിന് പകരക്കാരനെ കണ്ടെത്തി ഹൈദരാബാദ്