LiveTV

Live

Sports

പന്ത് ചുരണ്ടല്‍; നാണം കെട്ട് ആസ്ട്രേലിയ, പ്രതിഷേധം കനക്കുന്നു

പന്ത് ചുരണ്ടല്‍; നാണം കെട്ട് ആസ്ട്രേലിയ, പ്രതിഷേധം കനക്കുന്നു
Summary
നായകന്‍ സ്റ്റീവ്സ്മിത്ത് കുറ്റം സമ്മതിച്ചതോടെ ടീമിനെതിരെ കടുത്ത ശിക്ഷ നടപടികള്‍ വേണമെന്ന ആവശ്യം

പന്തില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നായകന്‍ സ്റ്റീവ്സ്മിത്ത് കുറ്റം സമ്മതിച്ചതോടെ ടീമിനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. ഓസീസ് താരം ബാന്‍ക്രോഫ്റ്റ് ഒരു പ്രത്യേക വസ്തു ഉപയോഗിച്ച് പന്തില്‍ ഉരസുന്ന ദൃശ്യം ടെലിവിഷന്‍ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംഭവം സംശായസ്പദമായതോടെ അമ്പയര്‍മാര്‍ ബാന്‍ ക്രോഫ്റ്റുമായി സംസാരിച്ചു. സണ്‍ഗ്ലാസ് ഇടുന്ന പൌച്ചാണ് ബാന്‍ക്രോഫ്റ്റ് അമ്പര്‍മാരെ കാണിച്ചത്.

എന്നാല്‍ മഞ്ഞ നിറത്തിലുള്ള മറ്റൊരു വസ്തു ഉപയോഗിച്ചാണ് പന്തില്‍ ഉരസിയതെന്ന് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വിവാദം കനത്തതോടെ മത്സരത്തിന് ശേഷം സ്മിത്തും ബാന്‍ക്രോഫ്റ്റും വാര്‍ത്താസമ്മേളനം നടത്തി. പന്തില്‍ കൃത്രിമം കാണിച്ചുവെന്നത് ശരിയാണെന്ന് സ്മിത്ത് സമ്മതിച്ചു. ടീം മൊത്തത്തില്‍ ചര്‍ച്ച ചെയ്താണ് പദ്ധതി ആവിഷ്കരിച്ചത്. ടീമിന്‍റെ പ്രതികൂല സാഹചര്യം ഉയര്‍ത്തിയ നിരാശയാണ് ഇതിന് പ്രേരിപ്പിച്ചതെന്നും സ്മിത്ത് പറഞ്ഞു. മാന്യതക്ക് നിരക്കാത്തതാണ് ചെയ്തതെന്നും ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും സ്മിത്ത് പറഞ്ഞു. എന്നാല്‍ അറിഞ്ഞുകൊണ്ടാണ് തെറ്റ് ചെയ്തതെന്ന സ്മിത്തിന്‍റെ വെളിപ്പെടുത്തലോടെ വിവാദം കനക്കുകയാണ്. ടീമിനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താരങ്ങളും രംഗത്ത് വന്നു.