LiveTV

Live

Sports

പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്; 40 ാം വയസില്‍ റെക്കോര്‍ഡിട്ട് വസീം ജാഫര്‍

പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്; 40 ാം വയസില്‍ റെക്കോര്‍ഡിട്ട് വസീം ജാഫര്‍
Summary
പ്രായം ഒന്നിനുമൊരു തടസമല്ലെന്ന് തെളിച്ചിട്ടുള്ള നിരവധി പ്രതിഭകളുണ്ട് നമുക്ക് ചുറ്റും

പ്രായം ഒന്നിനുമൊരു തടസമല്ലെന്ന് തെളിച്ചിട്ടുള്ള നിരവധി പ്രതിഭകളുണ്ട് നമുക്ക് ചുറ്റും. ഒന്നിനും കൊള്ളില്ലെന്ന് വിമര്‍ശകര്‍ എഴുതിത്തള്ളിയിടത്തു നിന്ന് കുതിച്ചുയര്‍ന്ന് ചരിത്രം രചിച്ചവര്‍. ഇതുപോലെ, പ്രായം എന്നത് വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് വിധര്‍ഭ ബാറ്റ്സ്മാന്‍ വസീം ജാഫര്‍.

പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്; 40 ാം വയസില്‍ റെക്കോര്‍ഡിട്ട് വസീം ജാഫര്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18000 റണ്‍സ് നേടുന്ന ഇതിഹാസങ്ങള്‍ക്കൊപ്പം സ്വന്തം പേര് കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ് വസീം ജാഫര്‍ എന്ന ഈ മുംബൈക്കാരന്‍. ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ബോളര്‍മാരെ പലവട്ടം അതിര്‍ത്തി കടത്തി വിയര്‍പ്പിച്ച വസീം ഇരട്ട ശതക നേട്ടത്തിനൊപ്പം ഒരു അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തം അക്കൌണ്ടില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. കരിയറിലെ 53 ാമത്തെ ശതകവും എട്ടാമത്തെ ഇരട്ട സെഞ്ച്വറിയും പൂര്‍ത്തിയാക്കി 40-ാം വയസില്‍ ഫസ്റ്റ് ക്ലാസ് ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഇന്ന് വസീം സ്വന്തമാക്കിയത്. പതിനെട്ടാം വയസില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് വസീം ജാഫര്‍ എന്ന താരത്തിന്‍റെ ഉദയം. രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ വസീം 285 റണ്‍സ് നേടിയിട്ടുണ്ട്. വിദര്‍ഭയുടെ സ്‌കോര്‍ 586 ന് മൂന്ന് എന്ന നിലയിലാണ്.

ഇറാനി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കൂടിയാണ് വസീം ജാഫര്‍ കുറിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18,000 റണ്‍സ് പിന്നിടുന്ന ആറാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ജാഫര്‍. താരത്തെ അഭിനന്ദിച്ച് സൌരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിങ് എന്നിവരും രംഗത്തുവന്നിട്ടുണ്ട്.