LiveTV

Live

Sports

റെക്കോര്‍ഡ് സെഞ്ച്വറിയോടെ ഡിവില്ലിയേഴ്സ്; ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് 

റെക്കോര്‍ഡ് സെഞ്ച്വറിയോടെ ഡിവില്ലിയേഴ്സ്; ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് 
Summary
ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ എബി ഡിവില്ലിയേഴ്സിന്‍റെ സെഞ്ച്വറി മികവില്‍ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ദക്ഷിണാ ഫ്രിക്ക. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 243 റണ്‍സിന് മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 382 റണ്‍സ് സ്വന്തമാക്കി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 139 റണ്‍സിന്‍റെ നിര്‍ണായക ലീഡ് ലഭിച്ചു. ഡിവില്ലിയേഴ്സിന്‍റെ സെഞ്ച്വറിയായിരുന്നു മൂന്നാം ദിനത്തിലെ ഇതുവരെയുള്ള ഹൈലൈറ്റ്. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഡിവില്ലിയേഴ്സ് തളര്‍ന്നില്ല. രണ്ടാം ദിനത്തില്‍ ഏകദിന ശൈലിയിലായിരുന്നു ഡിവില്ലിയേഴ്സ് ബാറ്റ് വീശിയത്. എന്നാല്‍ മൂന്നാം ദിനമായ ഇന്ന് കരുതലോടെയാണ് കളിച്ചത്.

റെക്കോര്‍ഡ് സെഞ്ച്വറിയോടെ ഡിവില്ലിയേഴ്സ്; ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് 

146 പന്തില്‍ നിന്ന് 126 റണ്‍സാണ് ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്. 20 ബൌണ്ടറിയും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ഡിവില്ലിയേ ഴ്സിന്‍റെ ഇന്നിങ്സ്. ടെസ്റ്റില്‍ ആസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍‌ സെഞ്ച്വറി നേടുന്ന ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോര്‍ഡും ഡിവില്ലിയേഴ്സ് സ്വന്തം പേരിലാക്കി. അഞ്ച് സെഞ്ച്വറി വീതം നേടിയ അംല, കല്ലീസ്,പൊള്ളാക്ക്, ബാര്‍ലോ എന്നിവരെയാണ് ഡിവില്ലിയേ ഴ്സ് മറികടന്നത്. അതേസമയം ആസ്ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഡിവില്ലിയേഴ്സിനെക്കൂടാതെ ഡീന്‍ എല്‍ഗര്‍(57)ഹാഷിം അംല(56) എന്നിവരും തിളങ്ങി.

ആദ്യ ടെസ്റ്റില്‍ തോറ്റതിനാല്‍ പരമ്പര കൈവിടാതിരിക്കണമെങ്കില്‍ ഇൌ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്. പേസിനെ തുണക്കുന്ന പിച്ചില്‍ 139 റണ്‍സ് എന്നത് നിര്‍ണായകമായ ലീഡ് ആണ്.