LiveTV

Live

Sports

റിയാദിന് എന്തുപറ്റി, ഫുട്ബോള്‍ മതിയാക്കുന്നുവെന്ന് താരം; എഫ്ബി അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തോ? 

റിയാദിന് എന്തുപറ്റി, ഫുട്ബോള്‍ മതിയാക്കുന്നുവെന്ന് താരം; എഫ്ബി അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തോ? 
Summary
റിയാദ് മെഹ്റിസിന്‍റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു കഴിഞ്ഞ ദിവസം ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ചത്.

ലെയ്സസ്റ്റര്‍ സിറ്റി താരം റിയാദ് മെഹ്റിസിന്‍റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു കഴിഞ്ഞ ദിവസം ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ചത്. പരിക്ക് മൂലം ഫു്ടബോള്‍ മതിയാക്കുന്നുവെന്നായിരുന്നു റിയാദിന്‍റെ ഫേസ്ബുക്കില്‍ വന്ന പോസ്റ്റ്. 27കാരനായ റിയാദിന് എന്തുസംഭവിച്ചു വെന്നായിരുന്നു ഫുട്ബോള്‍ പ്രേമികള്‍ക്കറിയേണ്ടിയിരുന്നത്. എന്നാല്‍ എഫ്ബി അക്കൗണ്ട്‌ ഹാക്ക് ചെയ്തതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കളി മതിയാക്കുന്നുവെന്നും ഫുട്ബോളിനോട് വിടപറയുന്നുമെന്നുമായി രുന്നു റിയാദിന്‍റെ എഫ്ബി പോസ്റ്റ്. നിരവധി ഫോളോവേഴ്സുള്ള അക്കൗണ്ടായതിനാല്‍ തന്നെ ആരാധകര്‍ അമ്പരന്നു. മിനിറ്റുകള്‍ക്കുളളി ലാണ് നിരവധി തവണ പോസ്റ്റ് ഷെയര്‍ ചെയ്തത്.

റിയാദിന് എന്തുപറ്റി, ഫുട്ബോള്‍ മതിയാക്കുന്നുവെന്ന് താരം; എഫ്ബി അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തോ? 

വിശദീകരണവുമായി താരം വരാത്തതും ആരാധകരെ കുഴപ്പിച്ചു. എന്നാല്‍ ലെയ്സസ്റ്റര്‍ സിറ്റി ക്ലബ്ബുമായി അടുപ്പമുള്ള ന്യൂസ്പോര്‍ട്ട ലുകളാണ് ഇപ്പോള്‍ സംഭവം ഹാക്ക് ചെയ്തതാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ക്ലബ്ബോ, റിയാദോ വിവാദ പോസ്റ്റിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലെയ്സ്റ്ററിന്‍റെ അവസാന മത്സരത്തില്‍ ടീമിന് സമനിലഗോള്‍ നേടിക്കൊടുത്തത് റിയാദായിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ ഇൌ അള്‍ജീരിയന്‍ താരത്തിന് പരിക്കൊന്നും സംഭവിച്ചിരുന്നില്ല.