LiveTV

Live

Sports

പരിക്ക് മറന്ന് പൊരുതിയ ടെയ്‍ലറുടെ കരുത്തില്‍ കിവികള്‍ക്ക് മിന്നും ജയം

പരിക്ക് മറന്ന് പൊരുതിയ ടെയ്‍ലറുടെ കരുത്തില്‍ കിവികള്‍ക്ക് മിന്നും ജയം
Summary
ശതകം നേടി അധികം വൈകാതെ രണ്ടാം റണ്ണിനായി ഡൈവ് ചെയ്തതിനെ തുടര്‍ന്ന് കാലിന് പരിക്കേറ്റ മുന്‍ നായകന്‍ മുടന്തിയാണ് പിന്നീട്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് മിന്നും ജയം. പരിക്കിനെ വകവയ്ക്കാതെ റോസ് ടെയ്‍ലര്‍ പുറത്താകാതെ നേടിയ 181 റണ്‍സാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയ റണ്‍മല മറികടക്കാന്‍ കിവികളെ സഹായിച്ചത്. 147 പന്തുകളില്‍ നിന്നായിരുന്നു ടെയ്‍ലര്‍ 181 റണ്‍ വാരിക്കൂട്ടിയത്. ശതകം നേടി അധികം വൈകാതെ രണ്ടാം റണ്ണിനായി ഡൈവ് ചെയ്തതിനെ തുടര്‍ന്ന് കാലിന് പരിക്കേറ്റ മുന്‍ നായകന്‍ മുടന്തിയാണ് പിന്നീട് ക്രീസില്‍ ചെലവിട്ടതും ഇംഗ്ലണ്ടിന്‍റെ അന്തകനായി കത്തി കയറിയതും. ഒടുവില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ 336 എന്ന വലിയ ലക്ഷ്യം ന്യൂസിലാന്‍ഡ് അനായാസം മറികടന്നു.

പരിക്ക് മറന്ന് പൊരുതിയ ടെയ്‍ലറുടെ കരുത്തില്‍ കിവികള്‍ക്ക് മിന്നും ജയം

ഇന്നിങ്സിന്‍റെ നാല്‍പ്പത്തി ഏഴാമത്തെ ഓവറില്‍ ക്രിസ് വോക്സിനെ സിക്സറിനും ഫോറിനും പറത്തിയ ടെയ്‍ലര്‍ നാല്‍പ്പത്തിയൊമ്പതാമത്തെ ഓവറിലെ ആദ്യ പന്തും മിഡ്‍വിക്കറ്റിന് മുകളിലൂടെ കാണികളിലേക്ക് എത്തിച്ച് ജയം ഉറപ്പിച്ചു. 11 പന്തുകളില്‍ നിന്നും 23 റണ്‍സെടുത്ത ഗ്രാന്‍ഡ്ഹോം അവസാന ഓവറുകളില്‍ ടെയ്‍ലര്‍ക്ക് താങ്ങായി.

നേരത്തെ ബെയര്‍സ്റ്റോവിന്‍റെയും റൂട്ടിന്‍റെയും ശതകങ്ങളുടെ പിന്‍ബലത്തോടെയാണ് ഇംഗ്ലണ്ട് 335 എന്ന കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചത്.